ജലനിരപ്പ് ഉയര്‍ന്നു; ഇടുക്കി പൊന്‍മുടി ഡാം തുറന്നു
പന്നിയാര്‍, മുതിരപ്പുഴയാര്‍, പെരിയാര്‍ എന്നിവയുടെ തീരത്തുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
ഇടുക്കി: ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് പൊന്‍മുടി ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. പൊന്‍മുടി ജലസംഭരണിയിലെ ജലവിതാനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഇന്ന് രാവിലെ 6 മണി മുതലാണ് പൊന്‍മുടി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ 30 സെ.മീ വീതം ഉയര്‍ത്തിയത്.
45 ക്യുമിക്‌സ് വരെ ജലമാണ് ഘട്ടം ഘട്ടമായി പുറത്തുവിടുക. പന്നിയാര്‍, മുതിരപ്പുഴയാര്‍, പെരിയാര്‍ എന്നിവയുടെ തീരത്തുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.