ജലനിരപ്പ് ഉയര്‍ന്നു; ഇടുക്കി പൊന്‍മുടി ഡാമിന്റെ ഷട്ടറുകള്‍ നാളെ രാവിലെ 6 ന് തുറക്കും
ഷട്ടറുകള്‍ 30 സെ.മീ ഉയര്‍ത്തി 45 ക്യുമിക്‌സ് വരെ ജലം ഘട്ടം ഘട്ടമായി പുറത്തേക്ക് ഒഴുക്കിവിടുകയാണ് ചെയ്യുക.
ഇടുക്കി: പൊന്‍മുടി ഡാമിലെ ജലനിരപ്പ് ഉയരുന്നതിനാലും വൃഷ്ടിപ്രദേശങ്ങളില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തിലും പൊന്‍മുടി ഡാമിന്റെ രണ്ടുഷട്ടറുകള്‍ നാളെ തുറക്കും. രാവിലെ 6 മണി മുതലാണ് ഡാം തുറന്നുവിടുക.
ഷട്ടറുകള്‍ 30 സെ.മീ ഉയര്‍ത്തി 45 ക്യുമിക്‌സ് വരെ ജലം ഘട്ടം ഘട്ടമായി പുറത്തേക്ക് ഒഴുക്കിവിടുകയാണ് ചെയ്യുക. പന്നിയാറിന്റെയും മുതിരപ്പുഴയാറിന്റെയും പെരിയാറിന്റെയും ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രതപുലര്‍ത്തണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.