വയനാട് ഉരുള്‍പൊട്ടല്‍; രണ്ട് ശരീരഭാഗങ്ങള്‍ കൂടി കണ്ടെത്തി

Update: 2024-08-12 13:58 GMT

കല്‍പ്പറ്റ: വയനാട് ഉരുള്‍പൊട്ടലിനെ തുടര്‍ന്നുള്ള തിരച്ചിലില്‍ രണ്ട് ശരീരഭാഗങ്ങള്‍ കൂടി കണ്ടെത്തി. ആനയടികാപ്പില്‍ നിന്നാണ് ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്. ഇന്ന് വൈകുന്നേരത്തെ തിരച്ചിലിനിടെയാണ് വീണ്ടും ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്. ശരീരഭാഗങ്ങള്‍ കല്‍പ്പറ്റയിലേക്ക് എയര്‍ ലിഫ്റ്റ് ചെയ്തു. നേരത്തെ മലപ്പുറത്തോട് ചേര്‍ന്ന് ചാലിയാര്‍ പുഴയുടെ തീരങ്ങളില്‍ നിന്ന് രണ്ട് ശരീരഭാഗങ്ങള്‍ കണ്ടെത്തിയിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോള്‍ ആനയടികാപ്പില്‍ നിന്ന് ഇപ്പോള്‍ രണ്ട് ശരീരഭാഗങ്ങള്‍ കൂടി കണ്ടെത്തിയിരിക്കുന്നത്.

ഇന്ന് ആ ഭാഗത്ത് 7 സോണുകളായി തിരിഞ്ഞാണ് പരിശോധന നടത്തിയത്. ഫയര്‍ഫോഴ്‌സും സന്നദ്ധപ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്നാണ് തിരച്ചില്‍ നടത്തിയത്. ഈ പ്രദേശത്ത് നിന്ന് കഴിഞ്ഞ ദിവസം കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. ഇവിടെ കൂടുതല്‍ പരിശോധന വേണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് തെരച്ചില്‍ നടത്തിയത്. കൂടുതല്‍ വ്യാപകമായി പരിശോധന നടത്താനാണ് തീരുമാനം. ശരീരഭാഗങ്ങള്‍ എയര്‍ലിഫ്റ്റ് ചെയ്ത് കല്‍പറ്റയിലെത്തിച്ചിട്ടുണ്ട്. ഇവ മോര്‍ച്ചറിയിലേക്ക് മാറ്റി ഡിഎന്‍എ സാംപിളുകള്‍ പരിശോധിച്ച് മറ്റ് പരിശോധനകള്‍ കൂടി നടത്തും. തുടര്‍ന്നായിരിക്കും സംസ്‌കാരം.







Tags:    

Similar News