വയനാട്ടില്‍ മല്‍സരിക്കാന്‍ രാഹുല്‍ സമ്മതം മൂളിയെന്നത് വ്യാജപ്രചാരണം: പി സി ചാക്കോ
ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മല്‍സരിക്കുന്ന കാര്യം തീരുമാനമായിട്ടില്ല. വയനാട്ടില്‍ മല്‍സരിക്കുമെന്ന് രാഹുല്‍ പറഞ്ഞിട്ടില്ല. അദ്ദേഹമാണ് അത് തീരുമാനിക്കേണ്ടത്. അതിന് മുമ്പ് രാഹുല്‍ സമ്മതിച്ചു, രാഹുല്‍ അനുകൂലമായി പ്രതികരിച്ചു എന്നൊക്കെ നേതാക്കള്‍ പ്രസ്താവന നടത്തുന്നത് ശരിയല്ല. നുണപ്രചാരണം നടത്തുന്നത് ആരാണെന്ന് അറിയില്ല.
കേരളത്തിലെ സ്ഥാനാര്‍ഥി നിര്‍ണയം ഗ്രൂപ്പടിസ്ഥാനത്തില്‍
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി വയനാട്ടില്‍ മല്‍സരിക്കാന്‍ രാഹുല്‍ ഗാന്ധി സമ്മതം മൂളിയെന്നത് വ്യാജപ്രചാരണമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി സി ചാക്കോ. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മല്‍സരിക്കുന്ന കാര്യം തീരുമാനമായിട്ടില്ല. വയനാട്ടില്‍ മല്‍സരിക്കുമെന്ന് രാഹുല്‍ പറഞ്ഞിട്ടില്ല. അദ്ദേഹമാണ് അത് തീരുമാനിക്കേണ്ടത്. അതിന് മുമ്പ് രാഹുല്‍ സമ്മതിച്ചു, രാഹുല്‍ അനുകൂലമായി പ്രതികരിച്ചു എന്നൊക്കെ നേതാക്കള്‍ പ്രസ്താവന നടത്തുന്നത് ശരിയല്ല. നുണപ്രചാരണം നടത്തുന്നത് ആരാണെന്ന് അറിയില്ല.
രാഹുലിനെ സമ്മര്‍ദത്തിലാക്കി സ്ഥാനാര്‍ഥിയാക്കാമെന്ന് കരുതരുത്. അത്തരത്തിലുള്ള സമ്മര്‍ദത്തിലോ വൈകാരികതയിലോ വീണുപോവുന്നയാളല്ല രാഹുല്‍ ഗാന്ധി. ശരിയായ തീരുമാനമെടുക്കാന്‍ കഴിവുള്ളയാളാണ് രാഹുല്‍. രാഹുലിന് ആദ്യത്തെ ക്ഷണം വന്നത് കര്‍ണാടയില്‍നിന്നും തമിഴ്‌നാട്ടില്‍നിന്നുമാണ്. കേരളത്തില്‍നിന്നു ക്ഷണിച്ചെന്ന് കേരളനേതാക്കളും പറയുന്നു. കേരളത്തില്‍ നടത്ത സ്ഥാനാര്‍ഥി നിര്‍ണയം പക്വമായ രീതിയിലായിരുന്നില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. സ്ഥാനാര്‍ഥി നിര്‍ണയം ഗ്രൂപ്പടിസ്ഥാനത്തിലാണ് നടന്നത്. സ്ഥാനാര്‍ഥിത്വം ഗ്രൂപ്പുകള്‍ പങ്കിട്ടു.
മുതിര്‍ന്ന നേതാക്കളാണ് ഗ്രൂപ്പുകളിക്ക് നേതൃത്വം നല്‍കുന്നത്. സങ്കുചിതതാല്‍പര്യങ്ങള്‍ക്ക് അപ്പുറം കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കെട്ടുറപ്പിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ നേതാക്കള്‍ക്ക് കഴിയുന്നില്ല. ഗ്രൂപ്പ് താല്‍പര്യങ്ങള്‍ സംഘര്‍ഷം സൃഷ്ടിച്ച സീറ്റാണ് വയനാട്. സീറ്റ് നിര്‍ണയം ഭംഗിയായി കൊണ്ടുപോവാമായിരുന്നു. എന്നാല്‍, ഗ്രൂപ്പ് വഴക്കിന്റെ ഭാഗമാണ് രാഹുലിന്റെ സ്ഥാനാര്‍ഥിത്വമെന്ന വിമര്‍ശനം ശരിയല്ല. ഗ്രൂപ്പുപോരില്‍ എഐസിസിക്ക് നിരാശയുണ്ട്. വയനാട്, വടകര സീറ്റുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രഖ്യാപനം ഔദ്യോഗികമായി നടത്തിയിട്ടില്ലെന്നും പി സി ചാക്കോ കൂട്ടിച്ചേര്‍ത്തു.