കോട്ടയം: നേരത്തെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കുകയും പിന്നീട് പിന്‍വാങ്ങുകയും ചെയ്ത പിസി പിസിജോര്‍ജ് വീണ്ടും നിലപാട് മാറ്റി. പത്തനംതിട്ടയില്‍ മല്‍സരിക്കുമെന്നും ആരുടെ വോട്ടും വാങ്ങുമെന്നും പിസി ജോര്‍ജ് പറഞ്ഞു. ഏതു മുന്നണിയുടെ പിന്തുണയും സ്വീകരിക്കുമെന്നും ജോര്‍ജ് വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. ബിജെപി മോശം പാര്‍ട്ടിയല്ല. അവരുടെ പിന്തുണയും സ്വീകരിക്കും. ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍, ഉമ്മന്‍ ചാണ്ടി എന്നിവരുമായി ചര്‍ച്ച ചെയ്ത് എല്ലായിടത്തും യുഡിഎഫിനെ പിന്തുണക്കാനുള്ള തീരുമാനമെടുത്തു. ഇതിന്റെ ഭാഗമായാണ് പത്തനംതിട്ടയിലടക്കം മത്സരിക്കേണ്ടതില്ലെന്നു തീരുമാനിച്ചത്. എന്നാല്‍ മല്‍സരിക്കാനില്ലെന്നു പ്രഖ്യാപിച്ചതോടെ കോണ്‍ഗ്രസ് വഞ്ചിച്ചു. ഇനി കോണ്‍ഗ്രസ് സമീപിച്ചാലും തീരുമാനത്തില്‍ നിന്നു പിന്മാറില്ല. കുറഞ്ഞത് രണ്ടുലക്ഷം വോട്ടിനു പത്തനംതിട്ടയില്‍ വിജയിക്കും. പിന്തുണക്കുന്നരെ മറ്റ് മണ്ഡലങ്ങളില്‍ സഹായിക്കും. വാര്‍ത്തസമ്മേളനത്തില്‍ ജനപക്ഷം വൈസ് ചെയര്‍മാന്‍മാരായ ഇകെ ഹസന്‍കുട്ടി, ഭാസ്‌കരപിള്ള പങ്കെടുത്തു. അതേസമയം പിസി ജോര്‍ജിനെ ചതിച്ചിട്ടില്ലെന്നു രമേശ് ചെന്നിത്തല പറഞ്ഞു. അദ്ദേഹത്തോടു സഹകരണത്തെ കുറിച്ചു ചര്‍ച്ചചെയ്തിരുന്നുവെന്നും എന്നാല്‍ ചതിച്ചിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.