തിരുവനന്തപുരം: അട്ടക്കുളങ്ങര ജയിലില്‍ നിന്നും രണ്ടു വനിതാ തടവുകാര്‍ ജയില്‍ ചാടിയ സംഭവത്തില്‍ രണ്ടു താല്‍കാലിക വാര്‍ഡര്‍മാരെ പിരിച്ചുവിടുകയും ജയില്‍ സൂപ്രണ്ടിനെ സസ്‌പെന്‍ഡു ചെയ്യുകയും ചെയ്തു.
ജയില്‍ ചാടിയ സംഭവത്തെ തുടര്‍ന്നു ജയില്‍ ഡിഐജി തയാറാക്കിയ റിപ്പോര്‍ട്ട് ജയില്‍ ഡിജിപി ഋഷിരാജ് സിങ്ങിനു കൈമാറിയിരുന്നു. ജയിലില്‍ തടവുകാരെ നിരീക്ഷിക്കുന്നതിലും സുരക്ഷ ഒരുക്കുന്നതിലും ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയതായി ജയില്‍ ഡിഐജി തയാറാക്കിയ റിപ്പോട്ടില്‍ പറഞ്ഞിരുന്നു.
വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്ക് എതിരേ വകുപ്പു തല നടപടി എടുക്കുമെന്നു നേരത്തെ അധികൃതര്‍ അറിയിച്ചിരുന്നു.