പത്തനംതിട്ടയിൽ യുവതിയെ ഭര്‍ത്താവ് വീട്ടിൽ കയറി വെട്ടി: കൈപ്പത്തി അറ്റുപോയി

രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം. വിദ്യയുടെ രണ്ട് കൈക്കൾക്കും ആഴത്തിൽ മുറിവുണ്ട്. ഗുരുതരാവസ്ഥയിലായ യുവതിയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോയി.

Update: 2022-09-17 17:41 GMT

പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂരിൽ യുവതിയുടെ വീട്ടിൽ കയറി ഭർത്താവ് വെട്ടി പരിക്കേൽപ്പിച്ചു. കലഞ്ഞൂർ ചാവടിമല സ്വദേശി വിദ്യയെ ആണ് ഭര്‍ത്താവ് വെട്ടിക്കൊല്ലാൻ ശ്രമിച്ചത്. വിദ്യയുടെ ഒരു കൈപ്പത്തി ആക്രമണത്തിൽ അറ്റുപോയി. രണ്ട് കൈയിലും സാരമായ പരിക്കേറ്റിട്ടുണ്ട്. ഒരു കൈയുടെ മുട്ടിന് താഴെ വളരെ ആഴത്തിൽ പരിക്കുണ്ട്. വിദ്യയെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച പിതാവും വിജയനേയും സന്തോഷ് വെട്ടി പരിക്കേൽപ്പിച്ചു.

രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം. വിദ്യയുടെ രണ്ട് കൈക്കൾക്കും ആഴത്തിൽ മുറിവുണ്ട്. ഗുരുതരാവസ്ഥയിലായ യുവതിയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോയി. വിദ്യയും സന്തോഷും ഏറെ നാളായി പിണങ്ങി കഴിയുകയാണ്. ഇരുവരുടെയും വിവാഹമോചന കേസ് കോടതിയുടെ നടക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായ ആക്രമണം ഉണ്ടായത്. വിദ്യയെ ആക്രമിച്ച പ്രതി സന്തോഷ് ഒളിവിൽ പോയെന്നാണ് വിവരം. ഇയാൾക്കായി പോലിസ് തിരച്ചിൽ ആരംഭിച്ചു. 

Similar News