യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ബിജെപിയിൽ ചേർന്നു
യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് നടന്ന് വൈകാതെയാണ് ജില്ലാ സെക്രട്ടറി ബിജെപിയിലേക്ക് പോകുന്നത്.
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ ജനറല്‍ സെക്രട്ടറി ബിജെപിയില്‍ ചേര്‍ന്നു. മുദാക്കല്‍ ഇളമ്പ പാലം സ്വദേശിയും യൂത്ത് കോണ്‍ഗ്രസ് ചിറയിൻകീഴ് മണ്ഡലം മുന്‍ പ്രസിഡന്റുമായ മിഥുന്‍ പള്ളിയറയാണ് ബിജെപിയിലേക്ക് ചേക്കേറിയത്.
ബിജെപി ജില്ലാ പ്രസിഡന്റ് വി വി രാജേഷിന്റെ നേതൃത്വത്തില്‍ മിഥുനെ സ്വീകരിച്ച് ബിജെപി അംഗത്വം നല്‍കി. വി വി രാജേഷ് തന്നെയാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്.
യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് നടന്ന് വൈകാതെയാണ് ജില്ലാ സെക്രട്ടറി ബിജെപിയിലേക്ക് പോകുന്നത്.