പരപ്പനങ്ങാടി പുത്തന്‍ പീടികയില്‍ ലോറികള്‍ കൂട്ടിയിടിച്ച് ഡ്രൈവര്‍ മരിച്ചു

Update: 2025-01-16 03:44 GMT

പരപ്പനങ്ങാടി: പുത്തന്‍ പീടികയില്‍ രണ്ട് ലോറികള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. കണ്ണൂര്‍ ആലം മൂട് താമസക്കാരനായ കൊല്ലം സ്വദേശി അരുണ്‍ കുമാര്‍ (41) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് അപകടം. കോട്ടയത്ത് നിന്ന് പൈനാപ്പിളുമായി വന്ന ലോറിയും കണ്ണൂരില്‍ നിന്ന് ചെങ്കല്ലുമായി വന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. കല്ല് കയറ്റിവന്ന ലോറിയിലെ ഡ്രൈവറാണ്‌ മരിച്ച അരുണ്‍ കുമാര്‍.



ശബ്ദം കേട്ട് ഓടി കൂടിയ നാട്ടുകാരും താനൂരില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സും പരപ്പനങ്ങാടി പോലിസും ചേര്‍ന്നാണ് ലോറി വെട്ടി പൊളിച്ച് അപകടത്തില്‍പെട്ടവരെ പുറത്തെടുത്തത്. അരുണ്‍കുമാറിന്റെ മൃതദേഹംതിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.

Similar News