യുവാവിനെ റബ്ബർ തോട്ടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കുന്നത്തുകാൽ കാലായി സ്വദേശി ഹരിയുടെ റബ്ബർ തോട്ടത്തിൽ രാവിലെ റബ്ബർ ടാപ്പിങ്ങിനെത്തിയ നാറാണി സ്വദേശി സുന്ദരനാണ് അരുണിനെ മരിച്ച നിലയിൽ കണ്ടത്.

Update: 2020-06-25 10:30 GMT

തിരുവനന്തപുരം: യുവാവിനെ റബ്ബർ തോട്ടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെള്ളറട നാറാണി കാലായിൽ സജിതാ വിലാസത്തിൽ ഹരിരാജൻ- രാധ ദമ്പതികളുടെ മകൻ അരുണി(29)നെയാണ് ഇന്ന് രാവിലെ മരിച്ചനിലയിൽ കണ്ടെത്തിയത്.

കുന്നത്തുകാൽ കാലായി സ്വദേശി ഹരിയുടെ റബ്ബർ തോട്ടത്തിൽ രാവിലെ റബ്ബർ ടാപ്പിങ്ങിനെത്തിയ നാറാണി സ്വദേശി സുന്ദരനാണ് അരുണിനെ മരിച്ച നിലയിൽ കണ്ടത്. തുടർന്ന് നാട്ടുകാരെത്തി പോലിസിൽ അറിയിച്ചു. വെള്ളറട പോലിസ് സ്ഥലത്തെത്തി പരിശോധന നടത്തി. കൊവിഡ് മാനദണ്ഡം പാലിച്ച് മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. 

Tags:    

Similar News