പാലക്കാട്ടെ കെഎസ്ആര്‍ടിസി കണ്ടക്ടറുടെ കൊറോണ പരിശോധനാഫലം നെഗറ്റീവ്

Update: 2020-03-29 01:37 GMT

പാലക്കാട്: പാലക്കാട് ജില്ലയെ മുള്‍മുനയില്‍ നിര്‍ത്തിയ കെഎസ്ആര്‍ടിസി കണ്ടക്ടറുടെ കൊവിഡ് 19 പരിശോധനാ ഫലം നെഗറ്റീവ്. എങ്കിലും ഇദ്ദേഹം ഇപ്പോഴും ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്.

കൊറോണ രോഗബാധയുടെ ലക്ഷണങ്ങള്‍ പ്രടിപ്പിക്കുന്ന സാഹചര്യത്തില്‍ വീണ്ടും ടെസ്റ്റ് ചെയ്യേണ്ടിവരും.

വിദേശത്തു പോയി വന്ന പിതാവിന് കൊറോണ ബാധിച്ചതിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസി കണ്ടക്ടറായ മകന്റെ യാത്ര കടുത്ത ആശങ്ക പരത്തിയിരുന്നു.

ഇന്നലെ ഒരാള്‍ക്കുകൂടി പാലക്കാട് രോഗബാധയുണ്ടായിട്ടുണ്ട്. ജില്ലയില്‍ രോഗംബാധിച്ചവരുടെ എണ്ണം അതോടെ നാലായി. 

Similar News