ന്യൂഡല്‍ഹി: കൊവിഡ് 19 ബാധയെ നിയന്ത്രിക്കുന്നതില്‍ പുരോഗതിയുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍. രാജ്യം സ്വീകരിച്ച ലോക്ക് ഡൗണ്‍ പോലുള്ള പ്രതിരോധന നടപടികള്‍ രോഗത്തെ നിയന്ത്രിച്ചു നിര്‍ത്താന്‍ നമ്മെ സഹായിച്ചുവെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വാദിക്കുന്നത്.
രാജ്യത്തെ 12 ജില്ലകളില്‍ നിന്ന് കഴിഞ്ഞ 28 ദിവസമായി ഒരാള്‍ക്കു പോലും രോഗം ബാധിച്ചിട്ടില്ല. 78 ജില്ലകളില്‍ നിന്ന് 14 ദിവസമായും ആര്‍ക്കും രോഗബാധയില്ല.
അതേസമയം, രാജ്യത്തെ പകുതി കേസുകളും 24 ജില്ലകളിലായി കേന്ദ്രീകരിച്ചിരിക്കുന്നുവെന്നാണ് ആരോഗ്യമന്ത്രാലയം പുറത്തുവിടുന്ന കണക്കുകള്‍ പറയുന്നത്. മൊത്തം 429 ജില്ലകളിലാണ് കൊവിഡ് ബാധയുള്ളത്. 21,000 രോഗബാധിതര്‍. എന്നാല്‍ ഇതില്‍ 10,538ഉം 24 ജില്ലകളില്‍ നിന്നാണ്.
മുംബൈയിലാണ് കൂടുതല്‍ രോഗികള്‍ 3,029, അഹ് മദാബാദിലാണ് രണ്ടാത് 1298. മൂന്നാമത് ഇന്‍ഡോറില്‍ 915.
കൊവിഡ് രോഗികളുടെ ജില്ല തിരിച്ചുള്ള കണക്ക്:
ഗുണ്ടൂര്‍ 128, കുര്‍ണൂല്‍ 158, സെന്‍ട്രല്‍ ഡല്‍ഹി 184, തെക്ക് കിഴക്ക് ഡല്‍ഹി 130, പടിഞ്ഞാറന്‍ ഡല്‍ഹി 122, അഹ് മദാബാദ് 1,298, സൂറത്ത് 338, വഡോദര 188, കാസര്‍കോഡ് 170, ഭോപാല്‍ 277, ഇന്‍ഡോര്‍ 915, മുംബൈ 3,029, പൂനെ 660, താനെ 465, ഭരത്പൂര്‍ 102, ജയ്പൂര്‍ 537, ജോധ്പൂര്‍ 228, ചെന്നൈ 303, കോയമ്പത്തൂര്‍ 133, തിരിപ്പൂര്‍ 109, ഹൈദരാബാദ് 472, ആഗ്ര 241, ലഖ്‌നോ 167, കൊല്‍ക്കൊത്ത 184