തിരുവനന്തപുരം: നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷണന് കൊവിഡ് നെഗറ്റീവ് ആയി. റിവേഴ്‌സ് ക്വാറന്റയിന്‍ ഒരാഴ്ച്ച കൂടി വിശ്രമത്തില്‍ ആയിരിക്കും. സ്പീക്കറെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്നും ഇന്ന് ഡിസ്ചാര്‍ജ് ചെയ്യുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ന്യൂമോണിയ പൂര്‍ണമായും മാറ്റിയിട്ടില്ലാത്തതിനാല്‍ ഔദ്യോഗിക വസതിയായ 'നീതി'യില്‍ ആയിരിക്കും ഒരാഴ്ച വിശ്രമമെന്ന് സ്പീക്കറുടെ ഓഫിസ് അറിയിച്ചു. ഒന്നര ആഴ്ചയായി കൊവിഡ് ചില്‍സയിലായിരുന്നു.