ക്രിമിനല്‍ കേസ് പ്രതിയെ കൊണ്ട് ബൈക്കോടിപ്പിച്ച് പുറകിലിരുന്ന് പോലിസ് ഉദ്യോഗസ്ഥന്‍ (വീഡിയോ)
തണുപ്പുകാലമായതിനാല്‍ പ്രതിയെ കൊണ്ടു ബൈക്ക് ഓടിപ്പിച്ചു എന്നാണ് ഭോന്‍ഗവോണ്‍ പോലിസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ പറയുന്നത്.
ലഖ്‌നോ: ക്രിമിനല്‍ കേസ് പ്രതിയെ കൊണ്ട് ബൈക്കോടിപ്പിച്ച് പുറകിലിരുന്ന് യാത്ര ചെയ്യുന്ന പോലിസ് ഉദ്യോഗസ്ഥന്റെ ദൃശ്യം വൈറലാവുന്നു. ഉത്തര്‍പ്രദേശിലെ മൈന്‍പുരിയിലാണ് സംഭവം. ക്രിമിനല്‍ കേസ് പ്രതിയായ യുവാവിനെ റിമാന്‍ഡ് ചെയ്യാന്‍ ജയിലിലേക്ക് കൊണ്ടുപോവുന്ന ദൃശ്യമാണ് വൈറലായിരിക്കുന്നത്. പ്രതിയുടെ കൈയ്യില്‍ കെട്ടിയ കയറിന്റെ മറ്റേ അറ്റം പോലിസുകാരന്റെ കൈയ്യിലാണ് കെട്ടിയിരിക്കുന്നത്. കൂടാതെ, പ്രതി ഹെല്‍മെറ്റ് ധരിച്ചിട്ടില്ല. എന്നാല്‍, പോലിസുകാരന്‍ നിയമം പാലിച്ച് ഹെല്‍മറ്റ് ധരിച്ചിട്ടുണ്ട്.
UP: मैनपुरी पुलिस का अजब-गजब कारनामा आया सामने हथकड़ी लगा मुजरिम सिपाही को बाइक से ले जा रहा।
— Manish Yadav (@ManishY78062388) December 13, 2024
पेशी के लिए ले जाते बाइक पर ले जाने का वीडियो मुजरिम खुद सिपाही को बाइक पर बैठाकर ले जा रहा।
थाना भौंगांव क्षेत्र का बताया जा रहा मामला।@mainpuripolice जांच कर कार्रवाई
करे। pic.twitter.com/0qIvU4fddC
ബൈക്കിന് സമീപത്തു കൂടെ കടന്നു പോയ ഒരു കാറിലുള്ളവരാണ് വിചിത്രമായ സംഭവം കണ്ട് വീഡിയോ പകര്‍ത്തിയത്. തണുപ്പുകാലമായതിനാല്‍ പ്രതിയെ കൊണ്ടു ബൈക്ക് ഓടിപ്പിച്ചു എന്നാണ് ഭോന്‍ഗവോണ്‍ പോലിസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ പറയുന്നത്. ഇയാള്‍ക്കെതിരേ അന്വേഷണം നടത്തി ഉചിതമായ നടപടിയെടുക്കാന്‍ നിര്‍ദേശിച്ചതായി മൈന്‍പുരി പോലിസ് അറിയിച്ചു.