മ്യാന്‍മറിലെ 200ഓളം ബുദ്ധന്‍മാര്‍ ബന്ദര്‍ബാനില്‍ അഭയം തേടി
റുമ ഉപജില്ലയിലെ റെമാക്രി പ്രങ്ഷാ യൂനിയനിലെ ചായ് കയിങ്പറയില്‍ 40ഓളം ബുദ്ധ കുടുംബാഗങ്ങള്‍ കുടിയയേറിയതായി റുമ ഉപജില്ല നിര്‍ബാഹി ഓഫിസര്‍ മുഹമ്മദ് ശംസുല്‍ ആലം പറഞ്ഞു.
യങ്കൂണ്‍: മ്യാന്‍മര്‍ സൈന്യവും അരാകന്‍ ആര്‍മി(എഎ)യും തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ മൂന്നു ദിവസത്തിനുള്ളില്‍ 200ഓളം ബുദ്ധമത വിശ്വാസികള്‍ വിദൂരഗ്രാമമായ ബന്ദര്‍ബാനില്‍ അഭയം തേടി. ഫെബ്രുവരി നാലിനു റുമ ഉപജില്ലയിലെ റെമാക്രി പ്രങ്ഷാ യൂനിയനിലെ ചായ് കയിങ്പറയില്‍ 40ഓളം ബുദ്ധ കുടുംബാഗങ്ങള്‍ കുടിയയേറിയതായി റുമ ഉപജില്ല നിര്‍ബാഹി ഓഫിസര്‍ മുഹമ്മദ് ശംസുല്‍ ആലം പറഞ്ഞു. ഇവരെ ചായ് കയിങ്പറയിലെ താല്‍ക്കാലിക ഷെഡുകളിലാണ് പാര്‍പ്പിച്ചിരിക്കുന്നതെന്ന് പ്രാദേശിക യൂനിയന്‍ പരിഷത്ത് ചെയര്‍മാന്‍ ജിറ ബാമിനെ ഉദ്ധരിച്ച് ഉപജില്ല നിര്‍ബാഹി ഓഫിസര്‍ പറഞ്ഞു. തിങ്കളാഴ്ച വൈകീട്ടാണ് ഇവരെത്തിയത്. അവര്‍ ആസ്ഥാനത്തേക്ക് പോവാന്‍ നിയമപാലക ഏജന്‍സികള്‍ അവരെ അനുവദിക്കുന്നില്ല. മ്യാന്‍മര്‍-ബംഗ്ലാദേശ് അതിര്‍ത്തികളായ ബുതിഡോങിലും റാതേഡോങിലും ഇരുവശത്തുമായി മ്യാന്‍മര്‍ സേനയും അരാകന്‍ ആര്‍മിയും സംഘര്‍ഷത്തിലാണ്. ഇക്കഴിഞ്ഞ നവംബര്‍ മുതല്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. രണ്ടു സംഘം പട്രോള്‍ ടീം പോയി കാര്യങ്ങള്‍ അറിഞ്ഞ ശേഷം അവരെ ബംഗ്ലാദേശിലേക്ക് പ്രവേശിപ്പിക്കുമെന്ന് കോക്‌സ് ബസാര്‍ റീജ്യനല്‍ കമ്മാണ്ടര്‍ ബ്രിഗ് ജെന്‍ ഐനുല്‍ മുര്‍ഷാദ് ഖാന്‍ പത്താന്‍ പറഞ്ഞു.