24 മണിക്കൂറിനിടെ 2.84 ലക്ഷം പുതിയ രോഗികള്‍; ലോകത്തെ കൊവിഡ് ബാധിതര്‍ രണ്ടരക്കോടിയിലേക്ക്, പൊലിഞ്ഞത് 8.41 ലക്ഷം ജീവനുകള്‍

ഇതുവരെ 1.72 കോടിയാളുകളാണ് രോഗമുക്തരായത്. 67,69,240 പേര്‍ ഇപ്പോഴും ചികില്‍സയില്‍ തുടരുന്നു. ഇതില്‍ 61,194 പേരുടെ നില ഗുരുതരമായി തുടരുകയാണ്.

Update: 2020-08-29 04:21 GMT

വാഷിങ്ടണ്‍: ലോകത്തെ കൊവിഡ് ബാധിതരുടെ എണ്ണം രണ്ടരക്കോടിയിലേക്ക് അടുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ ലോകരാജ്യങ്ങളിലായി 2,84,967 പേര്‍ക്കാണ് വൈറസ് ബാധിച്ചത്. 5,710 പേരുടെ ജീവനുകളും പൊലിഞ്ഞു. ആകെ 2,49,08,975 പേര്‍ക്കാണ് ലോകത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 8,41,331 മരണങ്ങളും ഇക്കാലയളവില്‍ റിപോര്‍ട്ട് ചെയ്തു. അതേസമയം, രോഗം ഭേദമായി ആശുപത്രി വിടുന്നവരുടെ എണ്ണത്തില്‍ വര്‍ധന രേഖപ്പെടുത്തുന്നുണ്ട്. ഇതുവരെ 1.72 കോടിയാളുകളാണ് രോഗമുക്തരായത്.

67,69,240 പേര്‍ ഇപ്പോഴും ചികില്‍സയില്‍ തുടരുന്നു. ഇതില്‍ 61,194 പേരുടെ നില ഗുരുതരമായി തുടരുകയാണ്. രോഗബാധിതരുടെയും മരണപ്പെടുന്നവരുടെയും എണ്ണത്തില്‍ അമേരിക്ക തന്നെയാണ് പട്ടികയില്‍ മുന്നില്‍. അമേരിക്കയില്‍ വൈറസ് ബാധിതര്‍ 60 ലക്ഷം കടന്നും കുതിക്കുകയാണ്. 24 മണിക്കൂറിനിടെ രാജ്യത്ത് 49,601 പേര്‍ക്ക് രോഗം പിടിപെട്ടപ്പോള്‍ ആകെ രോഗികള്‍ 60,96,235 ആയി ഉയര്‍ന്നു. 1,85,901 മരണങ്ങളാണ് റിപോര്‍ട്ട് ചെയ്തത്. 33,75,838 പേര്‍ക്ക് രോഗമുക്തി ലഭിച്ചപ്പോള്‍ 25,34,496 പേര്‍ ചികില്‍സയില്‍ തുടരുന്നു. ഇതില്‍ 16,184 പേര്‍ ഗുരുതരാവസ്ഥയിലാണ്.

രോഗവ്യാപനം കൂടുതലുള്ള രാജ്യങ്ങളിലെ വിശദാംശങ്ങള്‍ ഇപ്രകാരമാണ്. രാജ്യം, ആകെ രോഗികള്‍, ബ്രായ്ക്കറ്റില്‍ മരണം എന്ന ക്രമത്തില്‍: ബ്രസീല്‍- 38,12,605 (1,19,594), ഇന്ത്യ- 34,61,240 (62,713), റഷ്യ- 9,80,405 (16,914), പെറു- 6,29,961 (28,471), ദക്ഷിണാഫ്രിക്ക- 6,20,132 (13,743), കൊളമ്പിയ- 5,90,520 (18,767), മെക്‌സിക്കോ- 5,85,738 (63,146), സ്‌പെയിന്‍- 4,55,621 (29,011), ചിലി- 4,05,972 (11,132). കൂടാതെ അര്‍ജന്റീന, ഇറാന്‍, യുകെ, സൗദി അറേബ്യ, ബംഗ്ലാദേശ് തുടങ്ങിയ അഞ്ച് രാജ്യങ്ങളിലെ കൊവിഡ് ബാധിതരുടെ എണ്ണം മൂന്നുലക്ഷം കടന്നിരിക്കുകയാണ്. 

Tags:    

Similar News