ഷിംലയില്‍ നേരിയ ഭൂചലനം; ആളപായമില്ല

റിക്ടര്‍ സ്‌കെയിലില്‍ 3.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഷിംലയുടെ വടക്കുകിഴക്കന്‍ മേഖലയില്‍ 10 കിലോമീറ്റര്‍ ആഴത്തില്‍ ബുധനാഴ്ച രാത്രിയിലാണ് ഭൂചലനമുണ്ടായത്.

Update: 2019-07-11 01:04 GMT

ഷിംല: ഹിമാചല്‍പ്രദേശിലെ ഷിംല ജില്ലയില്‍ നേരിയ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 3.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഷിംലയുടെ വടക്കുകിഴക്കന്‍ മേഖലയില്‍ 10 കിലോമീറ്റര്‍ ആഴത്തില്‍ ബുധനാഴ്ച രാത്രിയിലാണ് ഭൂചലനമുണ്ടായത്. ഭൂകമ്പത്തെ തുടര്‍ന്നു ആളപായമോ നാശനഷ്ടങ്ങളോ റിപോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കാലാവസ്ഥാ നിരീക്ഷണവിഭാഗം അറിയിച്ചു. ഭൂചലനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന തലത്തില്‍ റവന്യൂവകുപ്പ് വിവിധ വകുപ്പുകളുടെ അടിയന്തരയോഗം വിളിച്ചുചേര്‍ത്തു.

എല്ലാ ജില്ലകളില്‍നിന്നുള്ള ഉദ്യോഗസ്ഥരും ഇന്നുചേരുന്ന ഉന്നതതല യോഗത്തില്‍ പങ്കെടുക്കുമെന്ന് റവന്യൂ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഓങ്കാര്‍ ശര്‍മ അറിയിച്ചു. ദുരന്തമുണ്ടായാല്‍ നടത്തേണ്ട ഒരുക്കങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുകയെന്നതാണ് യോഗത്തിന്റെ അജണ്ട. നിലവില്‍ സംസ്ഥാനത്ത് ദുരന്തങ്ങള്‍ നേരിടാനുള്ള സജ്ജീകരണങ്ങളെക്കുറിച്ചുള്ള അവലോകനവും യോഗത്തിലുണ്ടാവും. ഇതിനുശേഷം സംസ്ഥാന ദുരന്തനിവാരണ വിഭാഗം സമഗ്രമായ അപകടപ്രതിരോധ പദ്ധതി തയ്യാറാക്കുമെന്നും ശര്‍മ വ്യക്തമാക്കി. 

Tags:    

Similar News