മൂന്നാംദിവസവും കൊളംബോയില്‍ ബോംബ്

Update: 2019-04-24 13:24 GMT

കൊളംബോ: മുന്നൂറിലധികം പേരുടെ ജീവനെടുത്ത ശ്രീലങ്കയിലെ ബോംബ് സ്‌ഫോടനങ്ങള്‍ക്ക് ശേഷം മൂന്നാംദിനവും കൊളംബോയില്‍ നിന്ന് ബോംബുകള്‍ കണ്ടെടുത്തു. സ്‌ഫോടനങ്ങള്‍ നടന്ന പ്രദേശങ്ങള്‍ക്കടുത്തുള്ള ഷോപ്പിങ് മാളിന് സമീപത്താണ് മോട്ടോര്‍ ബൈക്കില്‍ നിന്നും ബോംബ് കണ്ടെടുത്തത്. രാവിലെ ആറോടെ മാളില്‍ എത്തിയ സെക്യൂരിറ്റിയാണ് ആദ്യം ബോംബ് കണ്ടത്. തുടര്‍ന്ന് ബോംബ് സ്‌ക്വാഡിനെ വിളിക്കുകയായിരുന്നു. ബോംബ് നിര്‍വീര്യമാക്കിയതായി അധികൃതര്‍ അറിയിച്ചു. ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ നടന്ന സ്‌ഫോടന പരമ്പരയില്‍ മുന്നൂറോളം പേര്‍ക്ക് ജീവന്‍ നഷ്ടമാകുകയും 500ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കൊളംബോയിലെ ക്രിസ്ത്യന്‍ പള്ളികളിലും പഞ്ചനക്ഷത്ര ഹോട്ടലുകളിലും ഉള്‍പ്പെടെ എട്ടിടങ്ങളിലാണ് സ്‌ഫോടനം നടന്നത്. ശ്രീലങ്കന്‍ പൗരത്വമുള്ള ഒരു മലയാളിയും ആറ് ഇന്ത്യക്കാരും ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. സ്‌ഫോടനപരമ്പരയ്ക്ക് പിന്നാലെ ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ബോംബ് സ്‌ഫോടനങ്ങളുടെ പിന്നില്‍ തങ്ങളാണെന്ന് ഐഎസ് അവകാശ വാദവുമും ഉയര്‍ത്തിയിരുന്നു.

Similar News