ബെയ്ജിങ്: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ കശ്മീര്‍ വിഷയം ചര്‍ച്ചയാവില്ല. ഇതൊരു അനൗദ്യോഗിക ഉച്ചകോടിയായതിനാല്‍ കശ്മീര്‍ വിഷയം അജണ്ടയിലുണ്ടാവില്ലെന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് വ്യക്തമാക്കിയത്. 'ഇതൊരു അനൗദ്യോഗിക ഉച്ചകോടിയായതിനാല്‍ കശ്മീര്‍ വിഷയം അജണ്ടയിലുണ്ടോ എന്ന കാര്യത്തില്‍ ഉറപ്പില്ല. എന്തൊക്കെ വിഷയങ്ങളാണ് ചര്‍ച്ച ചെയ്യേണ്ടതെന്ന് തീരുമാനിക്കാന്‍ ഇരുനേതാക്കള്‍ക്കും സമയം നല്‍കുകയാണ് വേണ്ടത്-ഹുവാ ചുന്യിങ് പറഞ്ഞു. ഒക്ടോബറില്‍ ഷീ ജിന്‍പിങിന്റെ ഇന്ത്യാ സന്ദര്‍ശനവേളയിലാണ് ഇരുനേതാക്കളും തമ്മില്‍ അനൗദ്യോഗിക ഉച്ചകോടി നടക്കുക.