റോം: ശുദ്ധവായു വില്‍ക്കുമോ?. അതെ എന്ന് ഉത്തരം നല്‍കാം. ഇറ്റലിയിലാണ് ശുദ്ധവായു കാനുകളിലാക്കി വില്‍ക്കുന്നത്. വിനോദ സഞ്ചാരികള്‍ക്ക് വേണ്ടിയാണ് ശുദ്ധവായു കാനുകളിലാക്കി വില്‍ക്കുന്നത്. ഇറ്റലിയിലെ മനോഹരമായ തടാകമാണ് കോമോ. ഇവിടെയുള്ള വായുവാണ് വില്‍ക്കുന്നത്. 400മില്ലി ലിറ്ററിന്റെ കുപ്പിയിലാണ് വില്‍പ്പന. 9.90 യൂറോയാണ് ഇതിന്റെ വില.
ഇറ്റലിയിലെ കോമോ തടാകം ലോക പ്രശ്സതമാണ് കഴിഞ്ഞ വര്‍ഷം 5.6 ദശലക്ഷം വിനോദ സഞ്ചാരികളാണ് ഇവിടെ സഞ്ചരിച്ചത്. ഇവിടെത്തെ ശുദ്ധവായു ശ്വസിക്കാന്‍ വേണ്ടി മാത്രമാണ് ഇവര്‍ ഇവിടെ എത്തുന്നത്.
2022ല്‍ ഡേവിഡ് അബാഗ്‌നേല്‍ എന്ന ആളാണ് ഈ ഉദ്യമത്തിന് പിന്നില്‍. ഇതൊരു ഉല്‍പ്പന്നമല്ലെന്നും ഒരു മുഹൂര്‍ത്തമാണെന്നും അദ്ദേഹം പറയുന്നു. മറ്റൊരു പ്രദേശമായ നേപ്പിള്‍സില്‍ ശുദ്ധവായു വില്‍ക്കുന്നുണ്ട്. ശുദ്ധവായുവിന് ഏറെ ആവശ്യക്കാരുണ്ട്. 2015 ല്‍ ചൈനയിലും ശുദ്ധവായും വിപണയിലിറക്കിയിരുന്നു.