തങ്ങളുടെ നിലപാട് ഖത്തരി മധ്യസ്ഥരോട് വ്യക്തമാക്കിയതായും ഹനിയ്യ കൂട്ടിച്ചേര്‍ത്തു. അതേസമയം, ഗസയ്ക്കു നേരെയുള്ള ഇസ്രായേല്‍ ആക്രമണം അതിരൂക്ഷമായി തുടരുകയാണ്. ഇസ്രായേലും ഹമാസും തമ്മില്‍ കരാറിലെത്തുന്ന പക്ഷം, ഹമാസ് തടവിലാക്കിയവരുടെ മോചനത്തിന്റെ കാര്യത്തിലും തീരുമാനമാകും. ബന്ദികളെ മോചിപ്പിക്കുന്ന കാര്യവുമായി ബന്ധപ്പെട്ട് ഇസ്രായേലും ഹമാസും തമ്മില്‍ കരാറിലെത്തിയേക്കുമെന്ന സൂചന തിങ്കളാഴ്ച അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ ഭാഗത്തുനിന്നുണ്ടായിരുന്നു.