ശ്രീലങ്കന്‍ നാവികസേനയുടെ കപ്പലുമായി കൂട്ടിയിടിച്ച് ഇന്ത്യന്‍ മല്‍സ്യബന്ധന ബോട്ട് മുങ്ങി

ബോട്ടിലുണ്ടായിരുന്ന മല്‍സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമം നടന്നുവരികയാണ്. കൂട്ടിയിടിയുടെ ഫലമായി നാവികസേനയുടെ കപ്പലിനും തകരാറുണ്ടായി.

Update: 2021-01-20 03:59 GMT

കൊളംബോ: ശ്രീലങ്കന്‍ നാവികസേനയുടെ കപ്പലുമായി കൂട്ടിയിടിച്ച് ഇന്ത്യന്‍ മല്‍സ്യബന്ധന ബോട്ട് മുങ്ങി. ബോട്ടിലുണ്ടായിരുന്ന മല്‍സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമം നടന്നുവരികയാണ്. കൂട്ടിയിടിയുടെ ഫലമായി നാവികസേനയുടെ കപ്പലിനും തകരാറുണ്ടായി. അതേസമയം, തങ്ങളുടെ സമുദ്രാതിര്‍ത്തി ലംഘിച്ച ബോട്ടാണ് അപകടത്തിന് ഇടവരുത്തിയതെന്ന് ശ്രീലങ്കന്‍ അധികൃതര്‍ ആരോപിച്ചു.

രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്ന് ശ്രീലങ്കന്‍ നാവികസേന അറിയിച്ചു. ഇന്ത്യന്‍ ബോട്ട് തിങ്കളാഴ്ച ഡെല്‍ഫ്റ്റ് ദ്വീപിന്റെ വടക്കുപടിഞ്ഞാറായി സമുദ്രാതിര്‍ത്തിയുടെ എട്ട് നോട്ടിക്കല്‍ മൈല്‍ അകലെയാണ് അപകടമുണ്ടായത്. സമുദ്രാതിര്‍ത്തി ലംഘിക്കുന്ന മല്‍സ്യബന്ധന ബോട്ടുകളെ പിടികൂടുന്നതിനായി ശ്രീലങ്കന്‍ നാവികസേന പട്രോളിങ് നടത്തുന്നതിനിടെയാണ് മല്‍സ്യബന്ധന ബോട്ടുമായി ശ്രീലങ്കന്‍ നാവികസേനയുടെ കപ്പല്‍ കൂട്ടിയിടിച്ചത്.

തകരാറ് സംഭവിച്ച നാവികസേനയുടെ കപ്പല്‍ അറ്റകുറ്റപ്പണികള്‍ക്കായി കാന്‍കസന്തുരൈ തുറമുഖത്ത് എത്തിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് ബന്ധപ്പെട്ട ഇന്ത്യന്‍ അധികാരികളെ അറിയിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്ന് ശ്രീലങ്കന്‍ നാവികസേന വ്യക്തമാക്കി.

Tags:    

Similar News