ടെഹ്‌റാന്‍: ഇറാന്‍ പിടിച്ചെടുത്ത ചരക്ക് കപ്പലായ എംഎസ്‌സി ഏരീസില്‍ നിന്ന് അഞ്ച് ഇന്ത്യന്‍ ജീവനക്കാരെ വിട്ടയച്ചതായി ഇറാനിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. 17 ഇന്ത്യക്കാരുള്‍പ്പെടെ 25 ജീവനക്കാരുള്ള പോര്‍ച്ചുഗീസ് പതാകയുള്ള എംഎസ്‌സി ഏരീസ് എന്ന കണ്ടെയ്‌നര്‍ കപ്പലാണ് ഹോര്‍മുസ് കടലിടുക്കിന് സമീപം ഏപ്രില്‍ 13ന് ഇറാന്റെ അര്‍ധസൈനിക റെവല്യൂഷണറി ഗാര്‍ഡ് പിടിച്ചെടുത്തത്. ഇസ്രായേലിന്റെ തുടര്‍ച്ചയായ ആക്രമണങ്ങളുടെ പ്രതികരണമെന്ന നിലയിലായിരുന്നു നടപടി.