യുഎസ് തടവിലാക്കിയ ഇറാനിയന്‍ മാധ്യമപ്രവര്‍ത്തകക്കു മോചനം

യുഎസിലെ സെന്റ് ലൂയിസ് ലാംബര്‍ട്ട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വച്ചാണ് ഇക്കഴിഞ്ഞ 13നു മാര്‍സിയയെ അധികൃതര്‍ കസ്റ്റഡിയിലെടുത്തത്.

Update: 2019-01-25 10:56 GMT

തെഹ്‌റാന്‍: പത്തു ദിവസത്തോളമായി യുഎസ് അനധികൃത തടവിലാക്കിയ ഇറാനിയന്‍ മാധ്യമപ്രവര്‍ത്തക മാര്‍സിയ ഹഷേമിക്കു ഒടുവില്‍ മോചനം. യുഎസിലെ സെന്റ് ലൂയിസ് ലാംബര്‍ട്ട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വച്ചാണ് ഇക്കഴിഞ്ഞ 13നു മാര്‍സിയയെ അധികൃതര്‍ കസ്റ്റഡിയിലെടുത്തത്.

യുഎസില്‍ ജനിച്ച മാര്‍സിയ ഹഷേമി ഇസ്ലാം സ്വീകരിച്ച ശേഷമാണ് ഇറാനിലേക്കു മാറിയത്. രോഗിയായ തന്റെ സഹോദരനെയും ബന്ധുക്കളെയും സന്ദര്‍ശിക്കാനാണ് മാര്‍സിയ യുഎസിലെത്തിയത്. എന്നാല്‍, വിമാനത്താവളത്തിലെത്തിയ ഉടനെ അധികൃതര്‍ മാര്‍സിയയെ തടവിലാക്കുകയായിരുന്നു.

തടവിലിരിക്കേ മാര്‍സിയയെ ഹിജാബ് ധരിക്കാന്‍ അനുവദിക്കാതിരിക്കുകയും നിര്‍ബന്ധിച്ചു പന്നിയറിച്ചി കഴിപ്പിക്കുകയും ചെയ്തതിനെതിരേ അന്താരാഷ്ട്ര തലത്തില്‍ വന്‍ പ്രതിഷേധം അരങ്ങേറിയിരുന്നു. മാര്‍സിയയെ എത്രയും പെട്ടെന്നു മോചിപ്പിക്കണമെന്നു ഇറാന്‍ യുഎസിനു താക്കീതു നല്‍കിയിരുന്നു.

Tags:    

Similar News