യുഎസില്‍ വെള്ളച്ചാട്ടത്തില്‍ വീണ് ഇന്ത്യന്‍ വിദ്യാര്‍ഥി മരണപ്പെട്ടു

Update: 2024-07-09 13:15 GMT

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ വെള്ളച്ചാട്ടത്തില്‍ വീണ് ഇന്ത്യന്‍ വിദ്യാര്‍ഥി മരണപ്പെട്ടു. ആന്ധ്രാപ്രദേശ് കിഴക്കന്‍ ഗോപാരാരി ജില്ലയിലെ ഗോപാലപുരം മണ്ഡലിലെ ചിത്യാല സ്വദേശി സായ് സൂര്യ അവിനാശ് ഗഡ്ഡേ(26)യാണ് മരണപ്പെട്ടത്. ന്യൂയോര്‍ക്കിലെ അല്‍ബാനിയില്‍ ബാര്‍ബര്‍ വില്ലെ വെള്ളച്ചാട്ടത്തിലാണ് അപകടം. ട്രൈന്‍ സര്‍വകലാശാല വിദ്യാര്‍ഥിയാണ്. ജൂലൈ 7ന് തന്റെ മൂത്ത സഹോദരിയുടെ കുടുംബത്തിനൊപ്പം സുഹൃത്തിന്റെ വീട്ടില്‍ പോയി. അവിടെ നിന്ന് രണ്ട് കുടുംബങ്ങളെയും കൂട്ടി അടുത്തുള്ള വെള്ളച്ചാട്ടം കാണാന്‍ പോയപ്പോഴാണ് വെള്ളച്ചാട്ടത്തില്‍ പെട്ടത്. 2024 ല്‍ മാത്രം യുഎസില്‍ അര ഡസനിലേറെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.

Tags:    

Similar News