റിയാദ്: മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ മരണം രാജ്യത്ത് പ്രതിസന്ധി സൃഷ്ടിച്ചെന്ന വാര്‍ത്തകള്‍ നിഷേധിച്ച് സൗദി അറേബ്യ. കഴിഞ്ഞ ദിവസം സൗദി മന്ത്രിസഭ പുനസ്സംഘടിപ്പിച്ചിക്കുകയും വിദേശകാര്യ മന്ത്രി അദില്‍ അല്‍ ജുബൈറിനെ സ്ഥാനത്തു നിന്നു മാറ്റുകയും ചെയ്തിരുന്നു. ഇത് ഖഷോഗിയുടെ മരണത്തെ തുടര്‍ന്നുണ്ടായ അന്താരാഷ്ട്ര സമ്മര്‍ദം അതിജീവിക്കാനാണ് എന്ന് ആരോപണമുയര്‍ന്നിരുന്നു.
എന്നാല്‍ ഇത് സല്‍മാന്‍ രാജാവിന്റെ നിര്‍ദേശമനുസരിച്ചാണെന്നും മന്ത്രിസഭാ പുനസ്സംഘടന ഖഷോഗിയുടെ മരണവുമായി ബന്ധപ്പെട്ടതല്ലെന്നും നിലവിലെ വിദേകാര്യ മന്ത്രി ഇബ്രാഹീം അല്‍ അസാഫ് വ്യക്തമാക്കി. ഖഷോഗിയുടെ മരണം സങ്കടമുണ്ടാക്കുന്നതാണ്. അതേസമയം ഇതിനെ തുടര്‍ന്ന് രാജ്യത്ത് പ്രതിസന്ധിയില്ല- ഇബ്രാഹീം അല്‍ അസാഫ് വ്യക്തമാക്കി.