മസ്ഊദ് അസ്ഹര്‍ ദിവസവും ഡയാലിസിസിനു വിധേയനാവുന്നയാള്‍

Update: 2019-03-02 18:47 GMT

ഇസ്‌ലാമാബാദ്: ജയ്‌ശെ മുഹമ്മദ് സ്ഥാപകന്‍ മസ്ഊദ് അസ്ഹര്‍ ദിവസവും ഡയാലിസിസിനു വിധേയമാവുന്ന വ്യക്തിയാണെന്നു റിപോര്‍ട്ട്. പിടിഐ ആണ് ഇക്കാര്യം റിപോര്‍ട്ടു ചെയ്തത്. റാവല്‍പിണ്ടിയിലെ സൈനികാശുപത്രിയിലാണു മസ്ഊദ് അസ്ഹര്‍ ചികില്‍സ തേടുന്നതെന്നും റിപോര്‍ട്ടു വ്യക്തമാക്കുന്നു. മസ്ഊദ് അസ്ഹര്‍ പാകിസ്താനിലുണ്ടെന്നും സ്വന്തം വീട്ടില്‍നിന്ന് പുറത്തുപോവാന്‍ കഴിയാത്ത വിധം അദ്ദേഹം അസുഖബാധിതനാണെന്നും പാക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറൈശി നേരത്തേ വെളിപ്പെടുത്തിയിരുന്നു. 

Tags:    

Similar News