നവാസ് ശരീഫിനു ചികില്‍സ നിഷേധിക്കുന്നതായി മകള്‍

Update: 2019-01-12 09:55 GMT

ലാഹോര്‍: അഴിമതിക്കേസില്‍ പെട്ടു ലാഹോര്‍ ജയിലില്‍ കഴിയുന്ന പാക് മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫിന ചികില്‍സ നിഷേധിക്കുന്നതായി മകള്‍ മര്‍യം നവാസ്. മൂന്നുവര്‍ഷം മുമ്പ് ഹൃദയത്തിനു ശസ്ത്രക്രിയ കഴിഞ്ഞ നവാസ് ശരീഫിനു ഇപ്പോള്‍ കടുത്ത നെഞ്ചുവേദന അനുഭവപ്പെടുന്നുണ്ടെന്നും ആരോഗ്യാവസ്ഥ വളരെ മോശമാണെന്നും മകള്‍ അറിയിച്ചു. പിതാവിന്റെ സ്ഥിതി വളരെ മോശമാണ്. എന്നാല്‍ അധികൃതര്‍ അദ്ദേഹത്തിന് ചികില്‍സ നിഷേധിക്കുകയാണ്. പിതാവിനെ പരിശോധിക്കാനായി എല്ലാദിവസവും അദ്ദേഹത്തിന്റെ ഡോക്ടര്‍മാര്‍ ജയില്‍ അധികൃതരെ സമീപിക്കും. എന്നാല്‍ അധികൃതര്‍ അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ അനുവദിക്കാറില്ലെന്നും മകള്‍ പറഞ്ഞു. എന്നാല്‍ മര്‍യത്തിന്റെ ആരോപണങ്ങള്‍ അധികൃതര്‍ നിഷേധിച്ചു. എല്ലാദിവസവും നവാസ് ശരീഫിനെ പരിശോധനക്ക് വിധേയമാക്കാറുണ്ടെന്നും മികച്ച ചികില്‍സ ലഭ്യമാക്കുന്നുണ്ടെന്നും അധികൃതര്‍ പറഞ്ഞു.

Tags:    

Similar News