നോര്‍വേയിലെ അമ്പും വില്ലും ആക്രമണം; പ്രതിയെ ഉടന്‍ കോടതിയില്‍ ഹാജരാക്കില്ല
പ്രതിയെ രണ്ടാഴ്ച ഏകാന്ത വാസത്തില്‍ നിലനിര്‍ത്തണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ പ്രോസിക്യൂഷന്‍ ഉന്നയിച്ചിട്ടുണ്ട്. നാല് ആഴ്ചയെങ്കിലും തടങ്കലില്‍ വയ്ക്കണമെന്നും അതിനു ശേഷം മാത്രം ചോദ്യം ചെയ്താല്‍ മതിയെന്നുമാണ് പ്രോസിക്യൂഷന്‍ ജഡ്ജിയോട് ആവശ്യപ്പെട്ടിട്ടുള്ളത്. ഇക്കാര്യത്തില്‍ കോടതി വെള്ളിയാഴ്ച തീരുമാനമെടുക്കുമെന്ന് കോങ്‌സ്‌ബെര്‍ഗ് പോലിസ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
കോങ്‌സ്‌ബെര്‍ഗ്: നോര്‍വേയിലെ കോങ്‌സ്‌ബെര്‍ഗില്‍ മാരകമായ അമ്പും വില്ലും കൊണ്ട് ആക്രമണം നടത്തിയ സംഭവത്തിലെ പ്രതിയെ ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും ഉടന്‍ കോടതിയില്‍ ഹാജരാക്കാനാകില്ലെന്നും പോലിസ് കോടതിയെ അറിയിച്ചു.
നോര്‍വീജിയന്‍ നഗരമായ കോങ്‌സ്‌ബെര്‍ഗില്‍ ബുധനാഴ്ച വൈകുന്നേരം നടന്ന ആക്രമണത്തില്‍ അഞ്ച് പേര്‍ മരിച്ചിരുന്നു. എസ്‌പെന്‍ ആന്‍ഡേഴ്‌സണ്‍ ബ്രെതെന്‍ (37) എന്ന യുവാവാണ് അമ്പും വില്ലും ഉപയോഗിച്ച് ആക്രമണം അഴിച്ചുവിട്ടത്. എന്നാല്‍ സംഭവത്തിന് പിന്നിലെ ലക്ഷ്യത്തെക്കുറിച്ച് ബ്രെതെന്‍ പോലിസിനോട് ഒന്നും വെളിപ്പെടുത്തിയിട്ടില്ല.
പ്രതിയെ രണ്ടാഴ്ച ഏകാന്ത വാസത്തില്‍ നിലനിര്‍ത്തണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ പ്രോസിക്യൂഷന്‍ ഉന്നയിച്ചിട്ടുണ്ട്. നാല് ആഴ്ചയെങ്കിലും തടങ്കലില്‍ വയ്ക്കണമെന്നും അതിനു ശേഷം മാത്രം ചോദ്യം ചെയ്താല്‍ മതിയെന്നുമാണ് പ്രോസിക്യൂഷന്‍ ജഡ്ജിയോട് ആവശ്യപ്പെട്ടിട്ടുള്ളത്. ഇക്കാര്യത്തില്‍ കോടതി വെള്ളിയാഴ്ച തീരുമാനമെടുക്കുമെന്ന് കോങ്‌സ്‌ബെര്‍ഗ് പോലിസ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. സംഭവത്തിന് തീവ്രവാദ ബന്ധമുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ട്. അതിന് ആദ്യം പ്രതിയുടെ ഉദ്ദേശ്യം എന്താണെന്ന് വ്യക്തമാക്കണം.നോര്‍വീജിയന്‍ പോലിസ് സെക്യൂരിറ്റി സര്‍വീസ് മേധാവി ഹാന്‍സ് സ്വെര്‍ജോ വോള്‍ഡ് വ്യാഴാഴ്ച മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പ്രതി ഈയിടെ ഇസ്‌ലാം മതം സ്വീകരിച്ചതായി ചില റിപ്പോര്‍ട്ടുണ്ടെന്നും ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി.ഈ വര്‍ഷം പ്രതികള്‍ അവരുടെ നിരീക്ഷണത്തില്‍ പെട്ടിരുന്നില്ല. മതമൗലികതവാദം സംബന്ധിച്ച് 2021 ല്‍ പോലിസിന് റിപ്പോര്‍ട്ടുകളൊന്നും ലഭിച്ചിട്ടുമില്ല. ഉദ്യോഗസ്ഥന്‍ സാവെറൂഡ് സൂചിപ്പിച്ചു.ആക്രമണത്തില്‍ നാല് സ്ത്രീകളും ഒരു പുരുഷനുമാണ് കൊല്ലപ്പെട്ടത്. അവരെല്ലാം 50 നും 70 നും ഇടയില്‍ പ്രായമുള്ളവരാണ. കോംഗ്‌സ്ബര്‍ഗിലെ താല്‍ക്കാലിക സ്മരകത്തില്‍ ആളുകള്‍ പുഷ്പങ്ങളും മെഴുകുതിരികളും കത്തിച്ചു ആദരാഞ്ജലികളര്‍പ്പിച്ചു. പുതുതായി സ്ഥാനമേറ്റ നോര്‍വീജിയന്‍ പ്രധാനമന്ത്രി ജോനാസ് ഗഹര്‍ സ്‌റ്റെയര്‍ കോംഗ്‌സ്ബര്‍ഗ് സന്ദര്‍ശിച്ചേക്കും.പുതിയ നോര്‍വീജിയന്‍ ഗവണ്‍മെന്റിനെക്കുറിച്ച് ഗഹര്‍ സ്‌റ്റെയറിന്റെ പ്രഖ്യാപനം നടന്ന വ്യാഴാഴ്ചയാണ് ദുരന്തം സംഭവിച്ചത്.