അമേരിക്കയില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു
ന്യൂയോര്‍ക്ക് മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി ഉദ്യോഗസ്ഥനായിരുന്നു തങ്കച്ചന്‍.
ന്യൂയോര്‍ക്ക്: കൊവിഡ് ബാധിതനായി അമേരിക്കയില്‍ ഒരു മലയാളി കൂടി മരിച്ചു. തൊടുപുഴ മുട്ടം സ്വദേശി തങ്കച്ചന്‍ ഇഞ്ചനാട്ട് (50) ആണ് മരിച്ചത്. ന്യൂയോര്‍ക്കിലായിരുന്നു മരണം. ന്യൂയോര്‍ക്ക് മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി ഉദ്യോഗസ്ഥനായിരുന്നു തങ്കച്ചന്‍.
അമേരിക്കയിലും ഫ്രാന്‍സിലും ഇന്നലെ മാത്രം 1,224 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതില്‍ 630 മരണങ്ങളും റിപോര്‍ട്ട് ചെയ്തത് ന്യൂയോര്‍ക്കിലാണ്. അമേരിക്കയിലെ കൊവിഡ് പ്രതിസന്ധി തരണം ചെയ്യാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചു.