പരസ്യമായി അല്ലാഹുഅക്ബര്‍ വിളിച്ചതിന് ഒര്‍ഹാന്‍ അടക്കേണ്ടി വന്നത് 1625 രൂപ
ദീര്‍ഘകാലത്തിനു ശേഷം തന്റെ സുഹൃത്തിനെ നേരില്‍ കണ്ട സന്തോഷത്തിലാണ് 22കാരനായ ഒര്‍ഹാന്‍, ദൈവം മഹാനാണ് എന്നര്‍ത്ഥം വരുന്ന അല്ലാഹു അക്ബര്‍ എന്നു വിളിച്ചത്.
ബേണ്‍: പരസ്യമായി അല്ലാഹു അക്ബര്‍ എന്നു വിളിച്ച മുസ്‌ലിം യുവാവിന് പിഴയടക്കേണ്ടി വന്നത് 1,625 രൂപ. സ്വിറ്റ്‌സര്‍ലാന്റിലെ ഷാഫോസെനിലാണ് സംഭവം. ദീര്‍ഘകാലത്തിനു ശേഷം തന്റെ സുഹൃത്തിനെ നേരില്‍ കണ്ട സന്തോഷത്തിലാണ് 22കാരനായ ഒര്‍ഹാന്‍, ദൈവം മഹാനാണ് എന്നര്‍ത്ഥം വരുന്ന അല്ലാഹു അക്ബര്‍ എന്നു വിളിച്ചത്.
പിന്നീട് സുഹൃത്തുമായി സംസാരിക്കവേ സമീപത്തെത്തിയ പോലിസ്, പരസ്യമായി അല്ലാഹു അക്ബര്‍ വിളിച്ചത് ജനങ്ങളില്‍ ഭീകരാക്രമണ പ്രതീതിയുണ്ടാക്കിയെന്നും ഭയപ്പെടുത്തിയെന്നും കാണിച്ചു പിഴ ചുമത്തുകയായിരുന്നു. മുസ്്‌ലിംകള്‍ സാധാരണ ഉപയോഗിക്കുന്ന വാക്കാണിതെന്നു ഒര്‍ഹാന്‍ വിവരിച്ചെങ്കിലും പോലിസ് പിഴ ഒഴിവാക്കാന്‍ വിസമ്മതിച്ചു. തുടര്‍ന്നു ഒര്‍ഹാന്‍ 1625 രൂപ പിഴയടക്കുകയായിരുന്നു.