വിസ പുതുക്കുന്നതിനുള്ള പിഴ ഒഴിവാക്കി ഒമാന്‍ സര്‍ക്കാര്‍; വിസാ കാലാവധി കഴിഞ്ഞവര്‍ക്ക് ആശ്വാസം

Update: 2022-03-22 10:50 GMT

മസ്‌ക്കത്ത്: വിസ പുതുക്കുന്നതിനുള്ള പിഴ ഒഴിവാക്കി ഒമാന്‍ സര്‍ക്കാരിന്റെ ഉത്തരവ്. സപ്തംബര്‍ ഒന്നിനു മുന്നായി പുതുക്കല്‍ പൂര്‍ത്തിയാക്കുന്നവര്‍ക്കാണ് സര്‍ക്കാരിന്റെ പുതിയ ഉത്തരവ് പ്രകാരം പ്രയോജനം ലഭിക്കുക. വിസാ കാലാവധി കഴിഞ്ഞവര്‍ക്ക് ഇത് ആശ്വാസമായി മാറിയിരിക്കുകയാണ്. ഒമാനിലെ പ്രവാസികള്‍ക്കുള്ള വര്‍ക്ക് പെര്‍മിറ്റ് പുതുക്കുന്നതിനോ ഇഷ്യൂ ചെയ്യുന്നതിനോ ഉള്ള കാലതാമസവുമായി ബന്ധപ്പെട്ട പിഴകള്‍ സപ്തംബര്‍ ഒന്നുവരെ ഒഴിവാക്കും.

തൊഴില്‍ മന്ത്രാലയം അറിയിപ്പില്‍ പറയുന്നത് പ്രകാരം '2022 സപ്തംബര്‍ ഒന്നിന് മുമ്പ് വര്‍ക്ക് പെര്‍മിറ്റ് പുതുക്കല്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെങ്കില്‍ കമ്പനികളെയും വ്യക്തികളെയും വിസാ സംബന്ധമായ പിഴകളില്‍ നിന്ന് ഒഴിവാക്കും. 85 ശതമാനത്തിലധികം വെട്ടിക്കുറച്ച പ്രവാസി തൊഴില്‍ വിസ ഫീസിലെ ഇളവ് 2022 ജൂണ്‍ ഒന്നിന് ശേഷം ബാധകമാവും.

Tags:    

Similar News