പുല്‍വാമ ആക്രമണം: റിപോര്‍ട്ട് തേടി; ഉചിതമായ സമയത്ത് അഭിപ്രായം വ്യക്തമാക്കുമെന്ന് ട്രംപ്

ദാരുണമായ സംഭവമാണുണ്ടായത്. തങ്ങള്‍ ഇത് നിരീക്ഷിച്ചുവരികയായിരുന്നു. ഇതുസംബന്ധിച്ച് നിരവധി റിപോര്‍ട്ടുകള്‍ ലഭിച്ചിട്ടുണ്ട്. വിഷയത്തില്‍ ഉചിതമായ സമയത്ത് അഭിപ്രായം വ്യക്തമാക്കും.

Update: 2019-02-20 02:17 GMT

വാഷിംഗ്ടണ്‍: പുല്‍വാമ ആക്രമണവുമായി ബന്ധപ്പെട്ട് തങ്ങള്‍ റിപോര്‍ട്ട് തേടിയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ദാരുണമായ സംഭവമാണുണ്ടായത്. തങ്ങള്‍ ഇത് നിരീക്ഷിച്ചുവരികയായിരുന്നു. ഇതുസംബന്ധിച്ച് നിരവധി റിപോര്‍ട്ടുകള്‍ ലഭിച്ചിട്ടുണ്ട്. വിഷയത്തില്‍ ഉചിതമായ സമയത്ത് അഭിപ്രായം വ്യക്തമാക്കും. ദക്ഷിണേഷ്യന്‍ അയല്‍ക്കാരായ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ യോജിപ്പിലെത്തിയാല്‍ അത് അദ്ഭുതകരമാണെന്നും അദ്ദേഹം വ്യക്തമാക്കി. വൈറ്റ്ഹൗസില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിപറയുകയായിരുന്നു അദ്ദേഹം.

ഭീകരാക്രമണത്തിന്റെ വേരറുക്കാന്‍ ഇന്ത്യന്‍ സര്‍ക്കാരുമായി ചേര്‍ന്നുപ്രവര്‍ത്തിക്കുകയാണെന്നു യുഎസ് അംബാസഡര്‍ കെന്നത്ത് ജസ്റ്റര്‍ നേരത്തെ പറഞ്ഞിരുന്നു. പുല്‍വാമ ആക്രമണത്തെ യുഎസ് അപലപിച്ചിരുന്നു. പാക്കിസ്ഥാനു സൈനിക സഹായം നല്‍കുന്നതു യുഎസ് നിര്‍ത്തിവച്ചതായും ബംഗളൂരുവില്‍ കെന്നത്ത് കൂട്ടിച്ചേര്‍ത്തു. പുല്‍വാമ ആക്രമണത്തില്‍ അമേരിക്കന്‍ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടനും ഇന്ത്യയ്ക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തിരുന്നു.

Tags:    

Similar News