റോയിട്ടേഴ്‌സ് മാധ്യമപ്രവര്‍ത്തകരുടെ തടവ് അംഗീകരിച്ച് മേല്‍ക്കോടതി
ഔദ്യോഗിക രേഖകള്‍ ചോര്‍ത്തിയെന്ന കുറ്റമാരോപിച്ചു മ്യാന്‍മറില്‍ പിടിയിലായ റോയിട്ടേഴ്‌സ് മാധ്യമപ്രവര്‍ത്തകര്‍ക്കു മ്യാന്‍മര്‍ കീഴ്‌ക്കോടതി വിധിച്ച ഏഴുവര്‍ഷം തടവ് മേല്‍ക്കോടതി അംഗീകരിച്ചു.
നേപിഡോ: ഔദ്യോഗിക രേഖകള്‍ ചോര്‍ത്തിയെന്ന കുറ്റമാരോപിച്ചു മ്യാന്‍മറില്‍ പിടിയിലായ റോയിട്ടേഴ്‌സ് മാധ്യമപ്രവര്‍ത്തകര്‍ക്കു മ്യാന്‍മര്‍ കീഴ്‌ക്കോടതി വിധിച്ച ഏഴുവര്‍ഷം തടവ് മേല്‍ക്കോടതി അംഗീകരിച്ചു. സപ്തംബറില്‍ കീഴ്‌ക്കോടതി മാധ്യപ്രവര്‍ത്തകര്‍ക്കു ഏഴുവര്‍ഷം തടവാണ് വിധിച്ചത്. ഇതിനെതിരേ പ്രതികള്‍ സമര്‍പിച്ച അപ്പീല്‍ തള്ളിയ മേല്‍ക്കോടതി വിധി അംഗീകരിക്കുകയായിരുന്നു.
തങ്ങള്‍ നിരപരാധികളാണെന്നു തെളിയിക്കാന്‍ പ്രതികള്‍ക്കു കഴിഞ്ഞില്ലെന്നു പറഞ്ഞാണ് കോടതി അപ്പീല്‍ തള്ളിയത്. 2017ല്‍ റാഖൈനില്‍ മ്യാന്‍മര്‍ സൈന്യം റോഹിന്‍ഗ്യന്‍ മുസ്ലിംകള്‍ക്കു നേരെ നടത്തിയ കൊലപാതകങ്ങളുടെ വിവരങ്ങള്‍ റിപോര്‍ട്ടു ചെയ്തതിനെ തുടര്‍ന്നാണ് മാധ്യമപ്രവര്‍ത്തകര്‍ പിടിയിലായത്. 2017 ഡിസംബര്‍ മുതല്‍ ജയിലിലാണ് ഇരുവരും