തുര്‍ക്കിയില്‍ എയ്‌റോസ്‌പേസ് ഇന്‍ഡസ്ട്രീസില്‍ ആക്രമണം; 14 പേര്‍ കൊല്ലപ്പെട്ടു
അങ്കാര: തുര്‍ക്കി എയ്‌റോസ്‌പേസ് ഇന്‍ഡസ്ട്രീസിലുണ്ടായ ആക്രമണത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടു. അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ആക്രമണമുണ്ടായിടത്ത് നിന്നും ഉച്ചത്തിലുള്ള സ്‌ഫോടന ശബ്ദമുണ്ടായതായി തുര്‍ക്കി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വെടിവെപ്പിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.