കുവൈത്തില്‍ ആകെ കൊവിഡ്- 19 സ്ഥിരീകരിച്ചത് 165 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 479 പേര്‍ക്ക്

46 വയസ്സുകാരനായ ഇന്ത്യക്കാരനാണ് രാജ്യത്ത് വൈറസ് ബാധ മൂലമുള്ള മരണം രേഖപ്പെടുത്തിയിരിക്കുന്നത്. ഗുജറാത്ത് സ്വദേശിയായ വിനയ് കുമാറാണ് മരിച്ച ഇന്ത്യക്കാരന്‍.

Update: 2020-04-04 12:27 GMT

കുവൈത്ത് സിറ്റി: കുവൈത്തില്‍ 50 ഇന്ത്യക്കാര്‍ അടക്കം ഇന്ന് 62 പേര്‍ക്കുകൂടി കൊറോണ വൈറസ് ഇന്ന് സ്ഥിരീകരിച്ചു. കൊറോണ വൈറസ് ബാധയേറ്റ് രാജ്യത്തെ ആദ്യമരണവും ആരോഗ്യമന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. 46 വയസ്സുകാരനായ ഇന്ത്യക്കാരനാണ് രാജ്യത്ത് വൈറസ് ബാധ മൂലമുള്ള മരണം രേഖപ്പെടുത്തിയിരിക്കുന്നത്. ഗുജറാത്ത് സ്വദേശിയായ വിനയ് കുമാറാണ് മരിച്ച ഇന്ത്യക്കാരന്‍. ഇയാള്‍ ജാബിര്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. വൈറസ് ബാധയേറ്റ ഇന്നത്തെ 50 പേരടക്കം ആകെ രോഗബാധിതരായ ഇന്ത്യക്കാരുടെ എണ്ണം ഇതോടെ 165 ആയി.

6 ഈജിപ്റ്റ്ഷ്യനും 4 ബംഗ്ലാദേശികളും 1 പാകിസ്താനിയും 1 ഇറാനിയുമാണ് ഇന്ന് രോഗബാധയേറ്റ മറ്റു രാജ്യക്കാര്‍. ഇവരുടെ മുഴുവന്‍ പേരുടെയും രോഗബാധയുടെ ഉറവിടം അന്വേഷണത്തിലാണ്. കുവൈത്തില്‍ ഇന്നുവരെ രോഗബാധയേറ്റവരുടെ എണ്ണം ഇതോടെ 479 ആയി. 11പേര്‍ ഇന്ന് രോഗവിമുക്തി നേടിയതായി ആരോഗ്യമന്ത്രി ബാസില്‍ അല്‍ സബാഹ് വ്യക്തമാക്കി. ഇതോടെ ആകെ രോഗവിമുക്തി നേടിയവരുടെ എണ്ണം 93 ആയി. 385 പേരാണു ഇപ്പോള്‍ ചികില്‍സയില്‍ കഴിയുന്നത്. ഇവരില്‍ 17 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ഇവരില്‍ 6 പേരുടെ നില അതീവഗുരുതരമായി തുടരുകയാണ്. 

Tags:    

Similar News