ലോകകപ്പ് ഫുട്‌ബോളിന് തുര്‍ക്കിയുടെ സുരക്ഷ; 3250 സൈനികര്‍ ഖത്തറിലെത്തും

ടൂര്‍ണമെന്റിനായി വിന്യസിക്കുന്നവരില്‍ 3000 റയറ്റ് പൊലിസ് ഓഫിസര്‍മാരും 100 ടര്‍ക്കിഷ് സ്‌പെഷ്യല്‍ ഫോഴിസ് അംഗങ്ങളും 50 ബോംബ് സ്‌ക്വാഡിലെ നായകളും 50 ബോംബ് സ്‌ക്വാഡിലെ വിദഗ്ധ അംഗങ്ങളാണെന്നും തെക്കന്‍ റിസോര്‍ട്ട് പട്ടണമായ അന്റാലിയയില്‍ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കവേ അദ്ദേഹം വ്യക്തമാക്കി.

Update: 2022-01-19 11:20 GMT

ദോഹ: ഈ വര്‍ഷം നവംബറില്‍ ആരംഭിക്കുന്ന ഫുട്‌ബോള്‍ ലോകകപ്പിനായി തുര്‍ക്കി 3,250 സുരക്ഷാ ഉദ്യോഗസ്ഥരെ ഖത്തറിലേക്ക് അയയ്ക്കും. തുര്‍ക്കി ആഭ്യന്തര മന്ത്രി സുലൈമാന്‍ സൊയ്‌ലുവാണ് ഇക്കാര്യം അറിയിച്ചത്. കൂടാതെ തുര്‍ക്കി ഖത്തര്‍ സുരക്ഷ ജീവനക്കാര്‍ക്ക് പരിശീലനം നല്‍കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ടൂര്‍ണമെന്റിനായി വിന്യസിക്കുന്നവരില്‍ 3000 റയറ്റ് പൊലിസ് ഓഫിസര്‍മാരും 100 ടര്‍ക്കിഷ് സ്‌പെഷ്യല്‍ ഫോഴിസ് അംഗങ്ങളും 50 ബോംബ് സ്‌ക്വാഡിലെ നായകളും 50 ബോംബ് സ്‌ക്വാഡിലെ വിദഗ്ധ അംഗങ്ങളാണെന്നും തെക്കന്‍ റിസോര്‍ട്ട് പട്ടണമായ അന്റാലിയയില്‍ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കവേ അദ്ദേഹം വ്യക്തമാക്കി.

'തങ്ങളുടെ മൊത്തം 3,250 ഉദ്യോഗസ്ഥര്‍ ലോകകപ്പിനായി 45 ദിവസത്തേക്ക് നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ഖത്തറില്‍ താല്‍ക്കാലികമായി പ്രവര്‍ത്തിക്കും'-സോയ്‌ലു പറഞ്ഞു. 'ലോകമെമ്പാടുമുള്ള പത്തു ലക്ഷത്തിലധികം ആരാധകര്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന ഈ പരിപാടിയില്‍ ഞങ്ങളുടെ ഉദ്യോഗസ്ഥര്‍ സുരക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 38 വ്യത്യസ്ത പ്രൊഫഷണല്‍ മേഖലകളിലായി 677 ഖത്തറി സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് തുര്‍ക്കി പരിശീലനം നല്‍കിയിട്ടുണ്ടെന്നും സോയ്‌ലു കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News