ഇസ്രായേല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ രണ്ട് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു

Update: 2021-05-07 10:24 GMT

ജറുസലേം: ഇസ്രായേല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ രണ്ട് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. വടക്കന്‍ അധിനിവേശ വെസ്റ്റ് ബാങ്കിലെ ഇസ്രായേല്‍ സൈനിക താവളത്തിന് നേരേ നടത്തിയ ആക്രമണത്തിന് തിരിച്ചടിച്ചപ്പോഴാണ് രണ്ട് ഫലസ്തീനികള്‍ കൊല്ലപ്പെട്ടതെന്ന് ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

ഒരു ഫലസ്തീനിക്ക് ഗുരുതരമായി പരിക്കേറ്റതായും റിപോര്‍ട്ടില്‍ പറയുന്നു. കാര്‍ലോ എന്നറിയപ്പെടുന്ന വീടുകളില്‍ നിര്‍മിക്കുന്ന സബ് മെഷീന്‍ ഗണ്ണുമായാണ് ഫലസ്തീനികള്‍ ജെനിന്‍ നഗരത്തിനടുത്തുള്ള സേലം സൈനിക താവളത്തെ ലക്ഷ്യമിട്ടതെന്ന് ഇസ്രായേല്‍ വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ ജസീറ റിപോര്‍ട്ട് ചെയ്തു. മൂന്ന് ഫലസ്തീനികള്‍ ബേസ് മെയിന്‍ ഗേറ്റില്‍നിന്ന് ആക്രമണം നടത്തുകയായിരുന്നുവെന്ന് ഇസ്രായേല്‍ പോലിസ് പ്രസ്താവനയില്‍ പറയുന്നു.

അതിര്‍ത്തി പോലിസും ഇസ്രായേല്‍ സൈനികരും ഇവരെ വെടിവച്ച് കൊല്ലുകയും ആക്രമണം പരാജയപ്പെടുത്തുകയായിരുന്നുവെന്നാണ് പറയുന്നത്. ഇസ്രയേലിന്റെ ഭാഗത്ത് ആളപായമൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ല. അധിനിവേശ കിഴക്കന്‍ ജറുസലേമിനെച്ചൊല്ലി സംഘര്‍ഷങ്ങള്‍ രൂക്ഷമായ സമയത്താണ് അക്രമങ്ങള്‍ നടക്കുന്നത്.

Tags:    

Similar News