ഇസ്രായേല്‍ ചലച്ചിത്രോല്‍സവം ബഹിഷ്‌കരിക്കാന്‍ ആഹ്വാനംചെയ്ത് യുകെ സിനിമാ പ്രവര്‍ത്തകര്‍

ഇരുപതോളം വരുന്ന സിനിമാ നിര്‍മാതാക്കളും തിരക്കഥാകൃത്തുകളും സിനിമാ നിരൂപകരുമാണ് സീറത്ത് എന്ന പേരില്‍ ലണ്ടനില്‍ നടക്കുന്ന ഇസ്രായേല്‍ ഫിലിം ഫെസ്റ്റിവല്‍ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തത്.

Update: 2019-04-27 05:51 GMT

ലണ്ടന്‍: ലണ്ടനിലെ ഇസ്രായേല്‍ ഫിലിം ഫെസ്റ്റിവല്‍ ബഹിഷ്‌കരിക്കണമെന്ന് യുകെയിലെ സിനിമാ പ്രവര്‍ത്തകര്‍. ഇരുപതോളം വരുന്ന സിനിമാ നിര്‍മാതാക്കളും തിരക്കഥാകൃത്തുകളും സിനിമാ നിരൂപകരുമാണ് സീറത്ത് എന്ന പേരില്‍ ലണ്ടനില്‍ നടക്കുന്ന ഇസ്രായേല്‍ ഫിലിം ഫെസ്റ്റിവല്‍ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തത്. ഇസ്രായേല്‍ സര്‍ക്കാരുമായി സഹകരിച്ചാണ് ലണ്ടനിലെ ചലച്ചിത്രമേള സംഘടിപ്പിക്കാറുള്ളത്. എന്നാല്‍, ഫലസ്തീനികള്‍ക്കെതിരേ സയണിസ്റ്റുകള്‍ നടത്തുന്ന ക്രൂരതകളിലും അതിക്രമങ്ങളിലും പ്രതിഷേധിച്ചാണ് പരിപാടി ബഹിഷ്‌കരിക്കുന്നതെന്നാണ് സിനിമാ പ്രവര്‍ത്തകര്‍ ഇറക്കിയ പ്രസ്താവനയില്‍ പറയുന്നത്.

കഴിഞ്ഞ 70 വര്‍ഷമായി ഇസ്രായേല്‍ ഫലസ്തീനികള്‍ക്കു നേരെ ആക്രമണം നടത്തുകയാണ്. കഴിഞ്ഞ മാര്‍ച്ച് 30 മുതല്‍ 'ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേണ്‍' എന്ന പേരില്‍ ഫലസ്തീനികള്‍ പ്രക്ഷോഭപരിപാടികള്‍ ആരംഭിച്ചിരുന്നു. 1948ല്‍ ഇസ്രായേല്‍ രൂപീകരണത്തോടെ സ്വന്തം മണ്ണില്‍നിന്ന് ആട്ടിയോടിക്കപ്പെട്ട ഏഴരലക്ഷത്തോളം അഭയാര്‍ഥികളെ മടങ്ങിവരാന്‍ അനുവദിക്കണമെന്നാവാശ്യപ്പെട്ടാണ് ഫലസ്തീനികള്‍ ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേണ്‍ ആരംഭിച്ചത്. ഗ്രേറ്റ് മാര്‍ച്ച് റിട്ടേണ്‍സിനു നേരെ ഇസ്രായേല്‍ സ്വീകരിച്ച നടപടികള്‍ മനുഷ്യത്വരഹിതമാണെന്ന് യുഎന്‍ റിപോര്‍ട്ട് ചെയ്തിരുന്നു.


Tags:    

Similar News