ലശ്കറെ ത്വയ്യിബയില്‍ ചേരാന്‍ പാകിസ്താനിലേക്ക് പോകാന്‍ ശ്രമിച്ച അമേരിക്കക്കാരനെ അറസ്റ്റ് ചെയ്തു

മാന്‍ഹട്ടന്‍ സ്വദേശിയായ ജീസസ് വില്‍ഫ്രെഡോ എന്‍കാര്‍നേഷന്‍ ആണ് വ്യഴാഴ്ച്ച രാത്രി ജോണ്‍ കെന്നഡി ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടില്‍ പിടിയിലായത്.

Update: 2019-02-09 09:55 GMT

വാഷിങ്ടണ്‍: ലശ്കറെ ത്വയ്യിബയില്‍ ചേരാന്‍ പാകിസ്താനിലേക്ക് പോകാന്‍ ശ്രമിച്ച യുവാവിനെ വിമാനത്താവളത്തില്‍ അറസ്റ്റ് ചെയ്തതായി എഫ്ബിഐ. മാന്‍ഹട്ടന്‍ സ്വദേശിയായ ജീസസ് വില്‍ഫ്രെഡോ എന്‍കാര്‍നേഷന്‍ ആണ് വ്യഴാഴ്ച്ച രാത്രി ജോണ്‍ കെന്നഡി ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടില്‍ പിടിയിലായത്. പാകിസ്താനിലേക്കുള്ള വിമാനത്തില്‍ കയറാനായാണ് ഇയാള്‍ വിമാനത്താവളത്തില്‍ എത്തിയതെന്ന് അധികൃതര്‍ പറയുന്നു.

ഓണ്‍ലൈന്‍ വഴിയാണത്രെ എന്‍കാര്‍നേഷന്‍ ലശ്കറെ ത്വയ്യിബയില്‍ ചേരാന്‍ ശ്രമിച്ചത്. അജ്ഞാതനായ ഒരാളോട് കഴിഞ്ഞ നവംബറില്‍ സംഘടനയില്‍ ചേരാന്‍ ഇയാള്‍ താല്‍പര്യം അറിയിച്ചതായും എഫ്ബിഐ പറയുന്നു. ലശ്കറെ ത്വയ്യിബയിലേക്ക് ഓണ്‍ലൈന്‍ റിക്രൂട്ട്‌മെന്റ് നടത്താന്‍ ശ്രമിച്ചുവെന്നാരോപിച്ച് ടെക്‌സസില്‍ ഒരു കൗമാരക്കാരനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. 18 വയസുള്ള മൈക്കല്‍ കെയ്ല്‍ സ്വെല്‍ ആണ് അറസ്റ്റിലായത്.

പാകിസ്താനില്‍ നിന്ന് പരിശീലനം നേടി അമേരിക്കയിലേക്ക് തിരിച്ചുവന്ന് ആക്രമണം നടത്തുകയായിരുന്നു എന്‍കാര്‍നേഷന്റെ ലക്ഷ്യമെന്ന് ന്യൂയോര്‍ക്ക് പോലിസ് ഡിപാര്‍ട്ട്‌മെന്റ് പോലിസ് കമ്മീഷണര്‍ ജെയിംസ് ഒനെയില്‍ പറഞ്ഞു. 

Tags:    

Similar News