ഇന്ത്യ-പാക് ബന്ധം അപകടകരമായ തോതില്‍ വഷളായെന്ന് ട്രംപ്
ഇന്ത്യ വളരെ ശക്തമായ നിലപാടാണെടുക്കുന്നത്
വാഷിങ്ടണ്‍: പുല്‍വാമ ആക്രമണത്തിനു ശേഷം ഇന്ത്യ-പാകിസ്താന്‍ ബന്ധം അപകടരമായ രീതിയില്‍ വഷളായെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇപ്പോള്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വളരെ വളരെ മോശമാണ്. അത് അപകടരമായ രീതിയിലേക്ക് നീങ്ങിയിട്ടുണ്ട്. നിരവധി പേരാണ് കൊല്ലപ്പെടുന്നത്. ഇത് അവസാനിപ്പിക്കണം. രണ്ടു രാജ്യങ്ങളോടും ഇക്കാര്യം ആവശ്യപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ വളരെ ശക്തമായ നിലപാടാണെടുക്കുന്നത്. ആക്രമണത്തില്‍ 50ഓളം പേരെ ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടു. അത് എനിക്ക് മനസ്സിലാവുന്നുണ്ട്. രണ്ടു രാജ്യങ്ങളുടെയും ഭരണാധികാരികളുമായും സംസാരിച്ചതായും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഇരുവിഭാഗവുമായും സംസാരിച്ചു. നിരവധി പേരാണ് ആശങ്കയിലുള്ളത്. ഇതിന്റെ പേരില്‍ ഇന്ത്യയ്ക്കും പാകിസ്താനും നിരവധി പ്രശ്‌നങ്ങളുണ്ടാവും. പാകിസ്താനുള്ള 1.3 ബില്ല്യണ്‍ ഡോളര്‍ അമേരിക്ക നിര്‍ത്തി. ഇംറാന്‍ ഖാനു കീഴില്‍ ഒരുപാട് പുരോഗതി പാകിസ്താന്‍ ഉണ്ടാക്കിയിട്ടുണ്ട്. ഒരു വര്‍ഷം 1.30 ബില്ല്യണ്‍ ഡോളറാണു അമേരിക്ക നല്‍കുന്നത്. എന്നാല്‍ ഇപ്പോള്‍ അത് നിര്‍ത്തി. ഇതേ രീതിയില്‍ അവര്‍ നമ്മോട് സഹകരിക്കാത്തതിനാലാണ് നടപടി. അമേരിക്കയും പാകിസ്താനും തമ്മിലുള്‌ല ബന്ധം കുറച്ചുമാസമായി നല്ല പുരോഗതിയിലായിരുന്നുവെന്നും ട്രംപ് സമ്മതിച്ചു.