'നോ ഫ്‌ലൈ സോണ്‍ പ്രഖ്യാപിച്ചാല്‍ നാറ്റോയുമായി യുദ്ധം'; ഭീഷണിയുമായി പുടിന്‍
യുക്രെയ്‌ന് മേല്‍ വിമാനനിരോധിതമേഖല പ്രഖ്യാപിക്കണമെന്ന യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലന്‍സ്‌കിയുടെ ആവശ്യം അമേരിക്ക തള്ളിക്കളഞ്ഞിരുന്നു
അത്തരമൊരു നീക്കം നടത്തിയാല്‍ അത് വന്‍യുദ്ധത്തില്‍ കലാശിക്കുമെന്നാണ് അമേരിക്ക യുക്രെയ്ന്‍ ആവശ്യം നിരസിച്ച് കൊണ്ട് വ്യക്തമാക്കിയത്.
യുക്രെയ്‌ന്റെ ആവശ്യം നാറ്റോ തള്ളിയതിനെത്തുടര്‍ന്ന് ശക്തമായ വിമര്‍ശനമാണ് സെലന്‍സ്‌കി അംഗരാജ്യങ്ങള്‍ക്കെതിരേ ഉന്നയിച്ചത്. രാജ്യത്ത് ഇനിയുണ്ടാകുന്നു എല്ലാ മരണങ്ങള്‍ക്കും ഉത്തരവാദി നാറ്റോ കൂടി ആയിരിക്കുമെന്നും സെലന്‍സ്‌കി പറഞ്ഞു.
എന്നാല്‍, നാറ്റോ റഷ്യ ഏറ്റുമുട്ടലാണ് സെലന്‍സ്‌കിയുടെ ആഗ്രഹമെന്നായിരുന്നു ഇതിന് റഷ്യ മറുപടി നല്‍കിയത്.
അതേസമയം, റഷ്യയില്‍ പട്ടാളനിയമം കൊണ്ടുവരാനുള്ള ഒരു ആലോചനയുമില്ലെന്നും പുടിന്‍ പ്രഖ്യാപിച്ചു.
അതേസമയം, റഷ്യന്‍ ഔദ്യോഗികവിമാനസര്‍വീസായ ഏയ്‌റോഫ്‌ലോട്ട് എല്ലാ അന്താരാഷ്ട്രവിമാനസര്‍വീസുകളും നിര്‍ത്തിവച്ചു. മാര്‍ച്ച് എട്ട് വരെ ബെലാറൂസിലേക്ക് മാത്രമേ വിമാനസര്‍വീസുകളുണ്ടാകൂ എന്നും, ആഭ്യന്തരവിമാനസര്‍വീസുകള്‍ തുടരുമെന്നും ഏയ്‌റോഫ്‌ലോട്ട് വ്യക്തമാക്കുന്നു.
റഷ്യന്‍ വിമാനങ്ങള്‍ വെടിവച്ചിട്ട് യുക്രെയ്ന്‍
അതേസമയം, റഷ്യന്‍ വിമാനങ്ങള്‍ വെടിവച്ചിടുന്നതിന്റെയും റഷ്യന്‍ മിലിട്ടറി വാഹനങ്ങള്‍ പിടിച്ചെടുക്കുന്നതിന്റേയും നിരവധി ദൃശ്യങ്ങളാണ് യുക്രെയ്ന്‍ സൈന്യം പുറത്തുവിട്ടു.