'ഇനിയും എത്ര മുസ്‌ലിങ്ങളെ മോദി ഭരണകൂടം കുറ്റവാളികളാക്കണം നമ്മള്‍ പ്രതികരിക്കാന്‍?': മോദി ഭരകൂടത്തിന്റെ ആക്രമണങ്ങളില്‍ ബൈഡന്‍ സര്‍ക്കാരിന്റെ മൗനത്തിനെതിരേ ആഞ്ഞടിച്ച് ഇല്‍ഹാന്‍ ഉമര്‍

. മുസ്‌ലിംകള്‍ക്കെതിരേ ഇന്ത്യയില്‍ നടക്കുന്ന വിദ്വേഷ പ്രചാരണങ്ങളിലും ആക്രമണത്തിലും അമേരിക്കന്‍ ഭരണകൂടം ശക്തമായ നടപടികള്‍ കൈക്കൊള്ളണമെന്നും അവര്‍ ആവശ്യപ്പെട്ടു.

Update: 2022-04-08 17:57 GMT

വാഷിങ്ടണ്‍: ഇനിയും എത്ര മുസ്‌ലിങ്ങളെ മോദി ഭരണകൂടം കുറ്റവാളികളാക്കിയിട്ടു വേണം നമ്മള്‍ ഒന്നു പ്രതികരിക്കാനെന്ന് യുഎസ് കോണ്‍ഗ്രസ് അംഗം ഇല്‍ഹാന്‍ ഉമര്‍. മോദി ഭരണകൂടത്തിന്റെ മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്കെതിരായ നടപടികളെ പരസ്യമായി വിമര്‍ശിക്കാന്‍ ഇനിയെന്തു വേണമെന്നും അവര്‍ ചോദിച്ചു. അമേരിക്കയിലെ വിദേശകാര്യ ഡെപ്യൂട്ടി സെക്രട്ടറി വെന്‍ഡി ഷെര്‍മനോടായിരുന്നു ഇല്‍ഹാന്‍ ഉമറിന്റെ ചോദ്യം. മുസ്‌ലിംകള്‍ക്കെതിരേ ഇന്ത്യയില്‍ നടക്കുന്ന വിദ്വേഷ പ്രചാരണങ്ങളിലും ആക്രമണത്തിലും അമേരിക്കന്‍ ഭരണകൂടം ശക്തമായ നടപടികള്‍ കൈക്കൊള്ളണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ഇതിന്റെ വിഡിയോ ഇല്‍ഹാന്‍ ഉമര്‍ ട്വിറ്ററില്‍ പങ്കുവെയ്ക്കുകയും ചെയ്തു.മനുഷ്യാവകാശങ്ങളുടെ കാര്യത്തില്‍ മോദി സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ എന്തുകൊണ്ടാണ് ബൈഡന്‍ ഭരണകൂടം മടിക്കുന്നത്. മോദി ഭരണകൂടം ന്യൂനപക്ഷത്തിനെതിരെ നടത്തുന്ന നടപടികളില്‍ പ്രതികരിക്കാന്‍ ബൈഡന്‍ ഭരണകൂടം മടിക്കുന്നത് എന്തുകൊണ്ടാണെന്നും ഇല്‍ഹാന്‍ ചോദിച്ചു.

ശത്രുക്കള്‍ക്കു മുന്നില്‍ മാത്രമല്ല, സഖ്യകക്ഷികള്‍ക്കു മുന്നിലും എഴുന്നേറ്റു നില്‍ക്കുന്നത് നമ്മള്‍ ശീലമാക്കുമെന്നാണ് പ്രതീക്ഷ. അതേസമയം, എല്ലാ മതക്കാര്‍ക്കും വംശക്കാര്‍ക്കും വേണ്ടി യുഎസ് സര്‍ക്കാര്‍ ഇടപെടേണ്ടതുണ്ടെന്ന് ഷെര്‍മന്‍ പ്രതികരിച്ചു.

Tags:    

Similar News