കന്യാസ്ത്രീയുടേത് കൊലപാതകം: കോട്ടയം എസ് പി

Update: 2015-09-17 10:00 GMT


 

കോട്ടയം:   പാലാ ലിസ്യു കര്‍മലീത്താ മഠത്തില്‍പാലായില്‍ മരിച്ച കന്യാസ്ത്രീയുടെ മരണം കൊലപാതകമെന്ന് കോട്ടയം എസ്പി സതീഷ് ബിനോ. കൊലപാതകമെന്ന് തെളിയിക്കുന്ന  ചില തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. മരണ കാരണം മൂര്‍ച്ചയുള്ള ആയുധം കൊണ്ട് തലയ്ക്കു പിന്നിലേറ്റ മുറിവാണെന്ന്  അദ്ദേഹം പറഞ്ഞു. കേസ് അന്വേഷിക്കാന്‍ പാലാ ഡിവൈഎസ്പി സുനീഷ് ബാബുവിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചിട്ടുണ്ട്.  സംഭവത്തില്‍ പാലാ രൂപത പ്രതികരിച്ചിട്ടില്ല.

ഇന്നു രാവിലെയാണ് സിസ്റ്റര്‍ അമല (69)യെ റൂമില്‍ മരിച്ച നിലയില്‍ കണെ്ടത്തിയത്.  മുറിക്കുള്ളില്‍ ശരീരത്തില്‍ മുറിവേറ്റ നിലയിലായിരുന്നു മൃതദേഹം കണെ്ടത്തിയത്. സിസ്റ്ററെ രാവിലെ കുര്‍ബാനയ്ക്ക് കാണാതിരുന്നപ്പോള്‍ അന്വേഷിച്ചപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്. മുറിയുടെ വാതില്‍ ചാരിയ നിലയിലായിരുന്നു. പനി ബാധിച്ച് സിസ്റ്റര്‍ രണ്ടു മൂന്നു ദിവസമായി വിശ്രമത്തിലായിരുന്നു  മഠം അധികൃതര്‍ പറഞ്ഞു.
Tags:    

Similar News