ഷാര്‍ജയില്‍ ഗാന്ധി ജയന്തി ആഘോഷിച്ചു
ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ അല്‍ ഇബ്തിസാമ സ്‌കൂള്‍ എന്നിവിടങ്ങളില്‍ ഗാന്ധി ജയന്തി ആഘോഷങ്ങള്‍ നടന്നു.
ഷാര്‍ജ: ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ അല്‍ ഇബ്തിസാമ സ്‌കൂള്‍ എന്നിവിടങ്ങളില്‍ ഗാന്ധി ജയന്തി ആഘോഷങ്ങള്‍ നടന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടുള്ള പരിപാടികളില്‍ അസോസിയേഷന്‍ ഭാരവാഹികളും മാനേജിംഗ് കമ്മിറ്റികളും സ്‌കൂള്‍ അധികൃതരുമാണ് സംബന്ധിച്ചത്.ഗാന്ധിജിയുടെ ചിത്രത്തിനു മുമ്പില്‍ പുഷ്പാര്‍ച്ചനയും വൃക്ഷത്തൈകള്‍ നടലും,അസോസിയേഷന്‍ പരിസരം ശുചീകരണയജ്ഞവും നടന്നു. ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളില്‍ നടന്ന ഗാന്ധി ജയന്തി ആഘോഷ ചടങ്ങ് ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ ലേബര്‍ വൈസ് കോണ്‍സുല്‍ രജ്ബീര്‍ സിംങ് ഉല്‍ഘാടനം ചെയ്തു. പ്രസിഡന്റ് ഇ.പി.ജോണ്‌സണ്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അബ്ദുള്ള മല്ലച്ചേരി, വൈസ് പ്രസിഡന്റ് അഡ്വ.വൈ.എ.റഹീം,ആക്ടിംഗ് ട്രഷറര്‍ ഷാജി.കെ ജോണ്‍,ജോയിന്റ് ജനറല്‍ സെക്രട്ടറി ശ്രീനാഥ് കാടാഞ്ചിറ, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ബാബു വര്‍ഗീസ്,യൂസഫ് സഗീര്‍,അബ്ദുള്ള ചേലേരി,അഹമ്മദ് ഷിബിലി, ഷഹാല്‍ ഹസ്സന്‍,നസീര്‍.ടി.വി, നൗഷാദ് ഖാന്‍ പാറയില്‍,ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍,പ്രമോദ് മഹാജന്‍,വൈസ് പ്രിന്‍സിപ്പല്‍ മിനി മേനോന്‍,അല്‍ ഇബ്തിസാമ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജയനാരായണ്‍, ജുവൈസ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ രാജീവ് മാധവന്‍ എന്നിവര്‍ സംബന്ധിച്ചു.കലാവിഭാഗം അദ്ധ്യാപിക റാഷിദ ആദില്‍ ബട്ടന്‍സ് കൊണ്ട് നിര്‍മ്മിച്ച ഗാന്ധിജിയുടെ ചിത്രം ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ നടന്ന ചടങ്ങില്‍ മുഖ്യാതിഥി രജ്ബീറിനു സമ്മാനിച്ചു. സ്‌പെഷല്‍ നീഡ് സ്‌കൂളായ അല്‍ ഇബ്തിസാമയില്‍ സ്റ്റാഫംഗങ്ങള്‍ ചേര്‍ന്ന് അതിഥികള്‍ക്കായി കേരളത്തനിമയില്‍ ഒരുക്കിയ കപ്പയുംചേമ്പും,തേങ്ങാപച്ചമുളക് ചമ്മന്തികളും, ചുക്ക് കാപ്പിയും ഗാന്ധി ജയന്തി ആഘോഷത്തിന് മാറ്റു കൂട്ടി.