ഷാര്‍ജയിലെ ഭിന്നശേഷി വിദ്യാലയം ഉല്‍ഘാടനം ചെയ്തു
ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് കീഴില്‍ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി കുറഞ്ഞ ചിലവില്‍ വിദ്യാഭ്യാസം നേടാനായി ആരംഭിച്ച അല്‍ ഇബ്തിസാമ സെന്റര്‍ ഫൊര്‍ പീപ്പിള്‍ വിത്ത് ഡിസാബിലിറ്റീസ് ഉല്‍ഘാടനം ചെയ്തു.
ഷാര്‍ജ: ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് കീഴില്‍ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി കുറഞ്ഞ ചിലവില്‍ വിദ്യാഭ്യാസം നേടാനായി ആരംഭിച്ച അല്‍ ഇബ്തിസാമ സെന്റര്‍ ഫൊര്‍ പീപ്പിള്‍ വിത്ത് ഡിസാബിലിറ്റീസ് ഉല്‍ഘാടനം ചെയ്തു. ഉല്‍ഘാടന ചടങ്ങില്‍ മുന്‍ മന്ത്രി എംകെ മുനീര്‍, ബെന്നി ബഹ്‌നാന്‍ എംപി, ഇന്ത്യന്‍ കോണ്‍സുലേറ്റിലെ ഹെഡ് ഓഫ് ചാന്‍സിലര്‍ സഞ്ജീവ് കുമാര്‍, അസോസിയേഷന്‍ രക്ഷാധികാരി അഹമ്മദ് മുഹമ്മദ് മിദ്ഫ, ലേബര്‍ സ്റ്റാന്‍ഡേര്‍ഡ് ഡവലെപ്പ്‌മെന്റ് അഥോറിറ്റി ചെയര്‍മാന്‍ സാലിം യൂസുഫ്, ഡയറക്ടര്‍ അഹമ്മദ് അല്‍ സുവൈദി, റെഡ്‌ക്രെസന്റ് പ്രതിനിധികളായ താഹിറ, നാദിയ, അബ്ദുല്ല അലി അല്‍ മുഹൈറി, അറ്റ്‌ലസ് രാമചന്ദ്രന്‍, അസോസിയേഷന്‍ പ്രസിഡന്റ് ഇപി ജോണ്‍സണ്‍, ജനറല്‍ സിക്രട്ടറി അബ്ദുല്ല മല്ലിച്ചേരി, ട്രഷറര്‍ കെ ബാലകൃഷ്ണന്‍, ഷാര്‍ജ ഇന്ത്യന്‍ ഹൈസ്‌ക്കൂള്‍ പ്രിന്‍സിപ്പിള്‍ ആന്റണി ജോസഫ്, ഗേള്‍സ് ഹൈസ്‌ക്കൂള്‍ പ്രിന്‍സിപ്പിള്‍ പ്രമോദ് മഹാജന്‍, വൈസ് പ്രിന്‍സിപ്പിള്‍ മിനി എന്നിവരും സംബന്ധിച്ചു. 6 മുതല്‍ 15 വയസ്സ് വരെയുള്ള കുട്ടികള്‍ക്കാണ് പ്രവേശനം നല്‍കുന്നത്. രാവിലെ 7.30 മുതല്‍ ഉച്ചക്ക് 12.30 വരെയാണ് ക്ലാസ്സ്. ഫിസിയോ തെറാപ്പി വിഭാഗം വൈകിട്ട് 4.30 വരെ പ്രവര്‍ത്തിക്കും.