കുവൈറ്റില്‍ എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റിന് ഈടാക്കുന്ന ഫീസ് ഒഴിവാക്കണം: മുഖ്യമന്ത്രി
സ്ഥിര ജോലിയും വരുമാനവുമില്ലാത്ത മലയാളികള്‍ ഉള്‍പ്പെടെ 40,000 ഇന്ത്യക്കാര്‍ക്കാണ് ഇതിന്റെ ആനുകൂല്യം ലഭ്യമാകുന്നത്.
തിരുവനന്തപുരം: കുവൈറ്റില്‍ ഏപ്രില്‍ 30 വരെ പ്രഖ്യാപിച്ചിരിക്കുന്ന പൊതുമാപ്പിന്റെ ആനുകൂല്യം ലഭ്യമാകുന്നതിന് ഇന്ത്യന്‍ എംബസി നല്‍കുന്ന എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റിന്റെ ഫീസ് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു.
സ്ഥിര ജോലിയും വരുമാനവുമില്ലാത്ത മലയാളികള്‍ ഉള്‍പ്പെടെ 40,000 ഇന്ത്യക്കാര്‍ക്കാണ് ഇതിന്റെ ആനുകൂല്യം ലഭ്യമാകുന്നത്.
അഞ്ച് കുവൈറ്റ് ദിനാറാണ് ഇന്ത്യന്‍ എംബസി എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റിന് ഈടാക്കുന്നത്. ഇത് ഒഴിവാക്കുന്നത് നിരവധി പേര്‍ക്ക് ആശ്വാസമാകുമെന്നും കേന്ദ്ര വിദേശകാര്യ മന്ത്രി ജയ് ശങ്കറിന് അയച്ച കത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. ഇക്കഴിഞ്ഞ ഒന്നാം തീയതി മുതലാണ് കുവൈറ്റില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചത്.