ദുബയില്‍ സൗജന്യ ഡയാലിസിസ് കേന്ദ്രം
വൃക്ക രോഗികളുടെ സൗജന്യ ചികില്‍സക്കായി ദുബയില്‍ 36.8 ദശലക്ഷം ദിര്‍ഹം ചിലവില്‍ ഡയാലിസിസ് കേന്ദ്രം പണിയുന്നു.
ദുബയ്: വൃക്ക രോഗികളുടെ സൗജന്യ ചികില്‍സക്കായി ദുബയില്‍ 36.8 ദശലക്ഷം ദിര്‍ഹം ചിലവില്‍ ഡയാലിസിസ് കേന്ദ്രം പണിയുന്നു. ദി ഇസ്ലാമിക് അഫയേഴ്‌സ് ആന്റ് ചാരിറ്റബിള്‍ ആക്ടിവിറ്റീസ് ഡിപ്പാര്‍ട്ട്‌മെന്റ് (ഐഎസിഎഡി) ദുബയ് ഹെല്‍ത്ത് അഥോറിറ്റിയുമായി (ഡിഎച്ച്എ) സഹകരിച്ചാണ് ഈ കേന്ദ്രം പണിയുന്നത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബയ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദിന്റെ നിര്‍ദ്ദേശ പ്രകാരമാണ് പാവപ്പെട്ട വൃക്ക രോഗികള്‍ക്കായി ഡയാലിസിസ് സെന്റര്‍ സ്ഥാപിക്കുന്നത്. ഒരേ സമയം 40 രോഗികളെ ഡയാലിസിസ് ചെയ്യാന്‍ കഴിയുന്ന ഈ കേന്ദ്രം പണിയുന്നത് ഖിസൈസ് അല്‍ തവാര്‍ മൂന്നിലാണ്. 18 മാസം കൊണ്ട് പണി പൂര്‍ത്തീകരിച്ച് പ്രവര്‍ത്തനം ആരംഭിക്കും. യുഎഇയുടെ രാഷ്ട്രപിതാവ് ശൈഖ് സായിദിന്റെ നാമധേയത്തിലായിരിക്കും ഈ കേന്ദ്രം അറിയപ്പെടുക. സ്വന്തം വീടുകളില്‍ വെച്ച് രോഗികള്‍ക്ക് സ്വയം ഡയാലിസിസ് ചെയ്യാനുള്ള പരിശീലനവും ഈ കേന്ദ്രത്തില്‍ നിന്ന് നല്‍കും.