ദുബയ്: ദുബയിലെ അല്‍ റീഫ് മാളില്‍ നിന്നും കണ്ടെത്തിയ ഇന്ത്യക്കാരാനായ ബാലന്റെ രക്ഷിതാക്കളെ തേടി ദുബയ് പോലീസ്. 5 വയസ്സുകാരനായ കുട്ടിയെ കണ്ടെത്തിയ ഏഷ്യക്കാരിയായ യുവതിയാണ് കുട്ടിയെ ദുബയ് പോലീസിനെ ഏല്‍പ്പിച്ചത്. ഭക്ഷണവും കളിക്കോപ്പുകളും കളര്‍ പുസ്തകങ്ങളും നോക്കി പരിപാലിക്കുന്ന ഈ ബാലന് ഇംഗ്ലീഷാണ് സംസാരിക്കുന്നത്. രക്ഷിതാക്കളെ പറ്റി കൂടുതല്‍ ഒന്നും വ്യക്തമാക്കുന്നില്ല. ഈ കുട്ടിയ കുറിച്ച വിവരം ലഭിക്കുന്നവര്‍ ദുബയ് മുറഖബാദ് പോലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കണമെന്ന് പോലീസ് സ്റ്റേഷന് ഡയറക്ടര്‍ ബ്രിഗേഡിയര്‍ അലി ഗാനിം അഭ്യര്‍ത്ഥിച്ചു.