ഇന്ത്യന്‍ വിമാനങ്ങള്‍ വിദേശ സര്‍വ്വീസുകള്‍ നിര്‍ത്തുന്നു

കോവിഡ്-19 വ്യാപകമായി പടരുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ വിമാന കമ്പനികള്‍ തങ്ങളുടെ 70 ശതമാനം വിദേശ സര്‍വ്വീസുകളും നിര്‍ത്തലാക്കുന്നു. യുഎഇ, ഖത്തര്‍, ഒമാന്‍, കുവൈത്ത്, സൗദി തുടങ്ങിയ രാജ്യങ്ങളിലേക്കാണ് ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ വിമാനങ്ങള്‍ പറക്കുന്നത്.

Update: 2020-03-19 11:29 GMT

ന്യൂഡല്‍ഹി: കോവിഡ്-19 വ്യാപകമായി പടരുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ വിമാന കമ്പനികള്‍ തങ്ങളുടെ 70 ശതമാനം വിദേശ സര്‍വ്വീസുകളും നിര്‍ത്തലാക്കുന്നു. യുഎഇ, ഖത്തര്‍, ഒമാന്‍, കുവൈത്ത്, സൗദി തുടങ്ങിയ രാജ്യങ്ങളിലേക്കാണ് ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ വിമാനങ്ങള്‍ പറക്കുന്നത്. ഈ രാജ്യങ്ങള്‍ യാത്രക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതോടെയാണ് ഭൂരിഭാഗം സര്‍വ്വീസുകളും നിര്‍ത്തുന്നത്. എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ്്, ഇന്‍ഡിഗോ, സ്‌പൈസ്‌ജെറ്റ്, ഗോഎയര്‍, വിസ്താര തുടങ്ങിയ ഇന്ത്യന്‍ വിമാനങ്ങളാണ് കൂടുതല്‍ വിദേശ സര്‍വ്വീസുകള്‍ നടത്തുന്നത്. വിദേശ വിമാന യാത്രക്കാരിലൂടെയാണ് ഏറ്റവും കൂടുതല്‍ വൈറസ് ബാധ പടരുന്ന സാഹചര്യത്തിലാണ് സര്‍വ്വീസുകള്‍ നിര്‍ത്തലാക്കുന്നത്. സ്‌പൈസ് ജെറ്റ് അടുത്ത മാസം 30 വരെയാണ് വിദേശ സര്‍വ്വീസുകള്‍ നിര്‍ത്തി വെച്ചിരിക്കുന്നത്. യുകെ ഒഴികെയുള്ള എല്ലാ യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള എല്ലാ സര്‍വ്വീസുകളും ഏതാനും ദിവസം മുമ്പ് തന്നെ നിര്‍ത്തി വെച്ചിരുന്നു. ഗോ എയറും ഏപ്രില്‍ 30 വരെയാണ് സര്‍വ്വീസ് നിര്‍ത്തി വെച്ചിരിക്കുന്നത്. സര്‍വ്വീസ് നിര്‍ത്തലാക്കിയതോടെ ഇന്‍ഡിഗോ തങ്ങളുടെ ജീവനക്കാരുടെ വേതനം 20 ശതമാനം വെട്ടിക്കുറച്ചിരിക്കുകയാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന എയര്‍ ഇന്ത്യയും ജീവനക്കാരുടെ വേതനം വെട്ടിക്കുറക്കും. 

Tags:    

Similar News